വിമാനത്തിനുള്ളില്‍ വിൻഡോ സീറ്റിലിരിക്കുന്ന അമിതവണ്ണമുള്ള യുവതിയുടെ ചിത്രവും ഒപ്പമുള്ള കുറിപ്പുമാണ് വൈറലായത്. എലീജ ഷാഫർ എന്നയാളാണ് ട്വിറ്ററിലൂടെ ഈ വിവാദ പോസ്റ്റ് പങ്കുവച്ചത്.

'ബോഡി ഷെയ്മിംഗ്' എന്നത് ഇപ്പോള്‍ മിക്കവര്‍ക്കും പരിചിതമായ ഒരു വാക്കാണ്. വണ്ണം കൂടിയതിന്‍റെയും മെലിഞ്ഞിരിക്കുന്നതിന്‍റെയും, നിറത്തിന്‍റെയും ഉയരത്തിന്‍റെയും പേരില്‍ മറ്റുള്ളവരുടെ പരിഹാസം നേരിടേണ്ടിവരുന്നവര്‍ നിരവധിയാണ്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നിരുന്നാലും ഇന്നും ബോഡി ഷെയ്മിംഗ് നേരിടുന്നവര്‍ ധാരാളമാണ്. അത്തരത്തില്‍ പരസ്യമായി ഒരു യുവതിയെ ബോഡി ഷെയ്മിംഗ് ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വിമാനത്തിനുള്ളില്‍ വിൻഡോ സീറ്റിലിരിക്കുന്ന അമിതവണ്ണമുള്ള യുവതിയുടെ ചിത്രവും ഒപ്പമുള്ള കുറിപ്പുമാണ് വൈറലായത്. എലീജ ഷാഫർ എന്നയാളാണ് ട്വിറ്ററിലൂടെ ഈ വിവാദ പോസ്റ്റ് പങ്കുവച്ചത്. 'ഇവിടെ രണ്ട് സീറ്റുകള്‍ക്കും ഇടയിലാണ് നിങ്ങൾക്ക് ഇരിക്കേണ്ടി വരുന്നതെങ്കില്‍ എന്തു ചെയ്യു'മെന്നാണ് ഇയാളുടെ ട്വീറ്റ്. പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്. 

ഇങ്ങനെ പരസ്യമായിബോഡി ഷെയ്മിംഗ് ചെയ്യാന്‍ നാണമില്ലേ എന്നാണ് പലരും ചോദിക്കുന്നത്. അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരിഹസിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമെന്നും രൂക്ഷമായി പ്രതികരിച്ചവരുമുണ്ട്. അമിതവണ്ണമുള്ള വ്യക്തിയുടെ അടുത്തിരുന്ന് യാത്ര ചെയ്തിട്ടുണ്ടെന്നും ധാരാളം വിശേഷങ്ങൾ പങ്കുവച്ചും സംസാരിച്ചുമാണ് തങ്ങൾ യാത്ര ചെയ്തതെന്നും ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നുവെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്.

Scroll to load tweet…

തങ്ങളുടെ സീറ്റിലും കൂടി മറ്റൊരാൾ ഇരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുമെന്നും എന്നാൽ ഒരിക്കലും ഇങ്ങനെ അപമാനിക്കില്ല എന്നാണ് മറ്റൊരാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത്തരത്തിൽ ഒരാളുടെ അടുത്തിരിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ട് നേരിട്ടപ്പോൾ വിമാനത്തിലെ ജീവനക്കാരോട് മറ്റൊരു സീറ്റ് ആവശ്യപ്പെട്ടുവെന്നും കമന്റുകളുണ്ട്. എന്തായാലും ഇവരുടെ ചിത്രം ഒഴിവാക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. 

Also Read: ബീന കണ്ണന്‍റെ പിങ്ക് ഫ്ലോറൽ ലെഹങ്കയില്‍ രാജകീയ ലുക്കിൽ നൂറിൻ; വിവാഹ വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം