ഫുട്ബാൾ മത്സരം നടക്കുന്നതിനിടെ കാമുകിയെ ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ. ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് തീവ്ര പ്രണയത്തോടെ സ്പാനിഷുകാരനായ ഡേ വി ആൻഡ്രെഡ് എന്ന യുവാവ് തന്റെ കാമുകിയെ ചുംബിച്ചത്.

സ്റ്റേഡിയത്തിൽ ക്യാമറ ഉണ്ടെന്നും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാതോടെ ഡേ കാമുകിയുടെ ദേഹത്ത് നിന്ന് കെെയ്യെടുത്ത് അൽപം നീങ്ങിയിരിക്കുകയായിരുന്നു. ഫുട്ബാൾ ഗ്യാലറിയിലിരുന്ന കാണികൾ മാത്രമായിരുന്നില്ല ഇത് കണ്ടിരുന്നത്. 

ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി തന്റെ ഭാര്യയും 'ആസ്വദിക്കുന്നുണ്ടായിരുന്നു' എന്ന വിവരം ഏറെ വൈകിയാണ് ഈ യുവാവ് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പമാണ് കളി കാണാൻ പോകുന്നതെന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്. 

ഭാര്യയുടെ പിണക്കം എങ്ങനെയെങ്കിലും മാറ്റാൻ ഡേ ശ്രമിക്കുകയും ചെയ്തു. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ ഡേ ക്ഷമാപണം നടത്തി. ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോ ഡേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭാര്യയോട് മാപ്പ് ചോദിച്ച് കൊണ്ടുള്ള മറ്റ് പോസ്റ്റുകളും ഡേ പങ്കുവച്ചു. വീഡിയോയ്ക്ക് താഴേ ചിലർ രസകരമായ കമന്റുകൾ ‌ഇട്ടിട്ടുണ്ട്.