ഇവിടെ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ യുവാവിനെ സഹായിക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി (basketball) നടക്കുന്ന ഒരു കാട്ടാനയുടെ (elephant) വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് (viral). ബാസ്ക്കറ്റ്ബോൾ കളിക്കുന്ന മൈതാനത്ത് എത്തിയ കാട്ടാന, ബോൾ തുമ്പിക്കൈയിലെടുത്ത് നടക്കുന്നതാണ് വീഡിയോയില്‍ (video) കാണുന്നത്. ബോളിനായി കുട്ടികൾ (children) ബഹളം വച്ചെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ റോഡിലൂടെ ബോളുമായി നടക്കുകയായിരുന്നു കാട്ടാന. 

ഇപ്പോഴിതാ മറ്റൊരു ആനയുടെ രസകരമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇവിടെ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ യുവാവിനെ സഹായിക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. 

പ്ലാഗിന്‍റെ മുകളില്‍ ചവിട്ടി എതിര്‍ വശത്ത് നില്‍ക്കുന്നയാളെ പറത്തിയാണ് ആശാന്‍ ബോള്‍ ഇടാന്‍ സഹായിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

View post on Instagram

Also Read: നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി കാട്ടാന; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona