ടെന്നീസ് ബോൾ ഉപയോഗിച്ച്  കീബോർഡിൽ ക്രിസ്മസ് കരോൾ ഗാനം വായിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചാൾസ് പീച്ചോക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പിയാനോ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ടാണ് യുവാവ് ക്രിസ്മസ് കരോള്‍ ഗാനം വായിക്കുന്നത്. അമ്പരപ്പിക്കുന്ന ഈ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

 

പീച്ചോക്ക് ഒരു പ്രൊഫഷണൽ എന്റർടെയ്‌നറാണെന്നും 2011 ൽ അമേരിക്കയിലെ ഗെറ്റ് ടാലന്റിലെ ഒരു ഫൈനലിസ്റ്റാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 

Also Read: ഇത് കാറാണോ കാളവണ്ടിയാണോ? വൈറലായി വീഡിയോ...