ഒലിവർ മക്മാനസ് എന്ന യുവാവ് ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ഒരു വിഭവം കൂടി അപ്രതീക്ഷിതമായി ലഭിച്ചു. ആദ്യം ഒലിവർ കരുതിയത് കൊക്കകോള ആയിരിക്കുമെന്നാണ്. എന്നാൽ കുപ്പിയിൽ ഉണ്ടായിരുന്നത് കൊക്കകോള ആയിരുന്നില്ല. മറിച്ച് ഒരു കുപ്പി മൂത്രമായിരുന്നു.

ഞായറാഴ്ചയായിരുന്നു യുകെ സ്വദേശിയായ ഒലിവർ ഭക്ഷണം ഓർഡർ ചെയ്തത്. ഹലോഫ്രഷിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രവും ലഭിച്ചത്. തനിക്കുണ്ടായ ഈ ദുരനുഭവം ട്വിറ്ററിലൂടെയാണ് ഇയാൾ പുറത്തുവിട്ടതെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. 

എന്തുകൊണ്ടാണ് ഇത്തരമൊരു വസ്തു തനിക്ക് ലഭിച്ചതെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുപ്പിയിൽ ഉള്ളത് ആപ്പിൾ ജ്യൂസായിരിക്കുമെന്ന മറുപടിയുമായെത്തിയ ആളോട് അഡ്രസ് അയച്ച് തരൂവെന്നും നിങ്ങൾക്ക് അയച്ചുതരാമെന്ന മറുപടിയും ഒലിവർ നൽകിയിട്ടുണ്ട്. 

സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടെന്നും ഇത്തരത്തിൽ ഒരു കുപ്പി എങ്ങനെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തുമെന്നും ഹലോഫ്രെഷ് വ്യക്തമാക്കി.

ഇത് 'വര്‍ക്ക് ഫ്രം ഹോം' കാലത്തെ ഒരച്ഛന്‍റെ കരുതല്‍; വൈറലായി വീഡിയോ