സകരമായൊരു ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സാനിയ ധവാൻ എന്ന പേരിലുള്ള പ്രൊഫൈലാണ് ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. സാനിയയും സഹോദരനും തമ്മിലുള്ള സംഭാഷണമാണിതെന്ന് കരുതപ്പെടുന്നു. 

ദിവസവും രസകരമായ എത്രയോ സംഭവങ്ങള്‍ നാം സോഷഅയല്‍ മീഡിയയിലൂടെ കണ്ടും വായിച്ചുമെല്ലാം അറിയാറുണ്ട്. മിക്കപ്പോഴും നമ്മുടെ മുഖത്ത് ചിരി നിറയ്ക്കാൻ കഴിയുന്ന രീതിയിലുള്ള കുറിപ്പുകളോ ഫോട്ടോകളോ വീഡിയോകളോ തന്നെയാണ് അധികവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആകാറ്.

ഇപ്പോഴിതാ അതുപോലെ രസകരമായൊരു ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സാനിയ ധവാൻ എന്ന പേരിലുള്ള പ്രൊഫൈലാണ് ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. സാനിയയും സഹോദരനും തമ്മിലുള്ള സംഭാഷണമാണിതെന്ന് കരുതപ്പെടുന്നു. 

സംഗതി ഒരു വാട്ട്സ് ആപ്പ് ചാറ്റാണ്. നമുക്കെല്ലാം ഒരു തവണയെങ്കിലും സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ളൊരു അബദ്ധത്തെ കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. സംഗതി, സാനിയയുടെ സഹോദരൻ അബദ്ധത്തില്‍ ബിയറിന്‍റെ ഫോട്ടോ ഫാമിലി ഗ്രൂപ്പിലേക്കിട്ടു. 

മുംബൈ ഇന്ത്യൻസ് ആരാധകനായ യുവാവ് ഇവരുടെ വിജയാഘോഷത്തിന്‍റെ തിരക്കില്‍ അറിയാതെ ഗ്രൂപ്പ് മാറി ഇട്ടതാണ് ഫോട്ടോ. മുംബൈ ഇന്ത്യൻസ് വിജയത്തിന്... ആഘോഷിക്കാം... എന്ന രീതിയില്‍ ക്യാപ്ഷനുമിട്ടാണ് ഫോട്ടോ പങ്കിട്ടത്.

ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ ഇവരുടെ അച്ഛൻ ഫോട്ടോയ്ക്ക് മറുപടിയിട്ടു. 'എന്താ!' എന്ന അസംഭവ്യമായത് സംഭവിച്ചതിന്‍റെ ആഘാതം പോലെയൊരു ചോദ്യമാണ് ഇദ്ദേഹമിട്ടത്. ഇതിന് പിന്നാലെ അമ്മയുമെത്തി. 'നീ ബിയര്‍ കുടിക്കുമോ?' എന്നായിരുന്നു അമ്മയുടെ ചോദ്യം. 

ഇത്രയുമായിട്ടും നീ എന്താണ് ഫോട്ടോ ഡിലീറ്റ് ചെയ്ത് കളയാത്തത് എന്നാണ് സാനിയ പേഴ്സണല്‍ ചാറ്റില്‍ സഹോദരനോട് ചോദിക്കുന്നത്. ഉടനെ സഹോദരന്‍റെ കിടിലൻ മറുപടിയും വന്നു. ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ തനിക്ക് മാത്രമായി ഡിലീറ്റായിപ്പോകുന്ന ബട്ടണില്‍ അറിയാതെ അമര്‍ത്തി. ഇതോടെ സഹോദരന് ഫോട്ടോ കാണാൻ സാധിക്കാതായി. ബാക്കിയെല്ലാവര്‍ക്കും കാണാനും സാധിക്കും. 

രസകരമായ സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് പലരും ട്വീറ്റിന് താഴെ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ട്വീറ്റ്...

Scroll to load tweet…

Also Read:- ഗുലാബ് ജാമുനും തൈരും; ഫുഡ് വീഡിയോക്ക് 'പൊങ്കാല'...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News