വിവാഹദിനത്തില്‍ സല്‍ക്കാരത്തിനിടെ വധുവും വരനും വെഡിംഗ് കേക്ക് മുറിക്കുന്ന ചടങ്ങ് നടക്കുകയാണ്. കേക്ക് കട്ടിംഗിന് ശേഷം വെയിറ്റര്‍ വധുവിനും വരനുമായി കേക്ക് സര്‍വ് ചെയ്യുന്ന സമയം...

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) വ്യത്യസ്തമാര്‍ന്നതും പുതുമയുള്ളതുമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം കാണാറുള്ളത്. ഇവയില്‍ പലതും അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആകാറുണ്ട്. അത്തരം വീഡിയോകളെല്ലാം തന്നെ നമ്മെ ആകാംക്ഷയിലും അതിശയത്തിലുമെല്ലാം കൊണ്ടെത്തിക്കാറുമുണ്ട്. 

ചില വീഡിയോകള്‍ നമ്മെ ചിന്തിപ്പിക്കാനും പലതും ഓര്‍മ്മിപ്പിക്കാനും കൂടി പ്രേരിപ്പിക്കുന്നതാകാറുണ്ട്. എങ്ങനെ ഓരോ അവസരങ്ങളിലും പെരുമാറണം, പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതെല്ലാം മുന്‍കൂട്ടി നമ്മെ പദ്ധതിയിടീക്കുന്ന തരം വീഡിയോകള്‍. 

എന്തായാലും അത്തരത്തില്‍ നമ്മെ ചിലത് ഓര്‍മ്മിപ്പിക്കുന്ന, താക്കീത് പോലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹദിനം എന്നാല്‍ അത് ഏവരുടെയും ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ ദിവസമാണ്. 

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നമുക്ക് അത്രമാത്രം പ്രിയപ്പെട്ടതാകുന്നത്, അതിന് നാം നല്‍കുന്ന പ്രാധാന്യത്തിന്റെയും സന്തോഷത്തിന്റെയും ഭാഗമാണ്. എന്നാല്‍ വിവാഹദിനത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി, സുഹൃത്തുക്കളോ മറ്റോ വധുവിനും വരനും നല്‍കുന്ന 'സര്‍പ്രൈസുകള്‍' പലപ്പോഴും അതിര് കടന്ന് പോകാറുണ്ട്. 

ഇത്തരം സംഭവങ്ങള്‍ ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് മാത്രമല്ല, കണ്ടുനില്‍ക്കുന്നവരുടെ മുഖം പോലും ചുളിപ്പിക്കുകയും ചെയ്‌തേക്കാം. ഇവിടെ ഈ വീഡിയോയിലും മറിച്ചല്ല നടന്നിരിക്കുന്നത്. 

വിവാഹദിനത്തില്‍ സല്‍ക്കാരത്തിനിടെ വധുവും വരനും വെഡിംഗ് കേക്ക് മുറിക്കുന്ന ചടങ്ങ് നടക്കുകയാണ്. കേക്ക് കട്ടിംഗിന് ശേഷം വെയിറ്റര്‍ വധുവിനും വരനുമായി കേക്ക് സര്‍വ് ചെയ്യുന്ന സമയം. പെട്ടെന്ന് സദസില്‍ നിന്നൊരാള്‍ കയറി വന്ന് കൈകള്‍ കൊണ്ട് കേക്ക് അലക്ഷ്യമായി എടുത്ത് വധൂവരന്മാര്‍ക്ക് നേരെ എറിയുകയാണ്. 

ഒരു തവണ ചെയ്തിട്ടും മതിവരാതെ വീണ്ടും വീണ്ടും അയാള്‍ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. തുടര്‍ന്ന് എന്താണ് നടക്കുന്നതെന്ന് മനസിലാകാത്തത് പോലെ ഏതാനും സെക്കന്‍ഡുകള്‍ നിന്ന ശേഷം വധു അതൃപ്തിയില്‍ തിരിഞ്ഞുനടക്കുന്നതും വരന് ദേഷ്യം വരുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. 

കോടിക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നു. വീഡിയോയില്‍ ചടങ്ങ് അലങ്കോലമാക്കിയ വ്യക്തി മദ്യപിച്ച ശേഷമായിരിക്കും ഇത് ചെയ്തത് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ഇത്തരത്തിലുള്ള വ്യക്തികളെ വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് വിളിക്കാതിരിക്കുകയാണ് ഉചിതമെന്നും നിരവധി പേര്‍ പറയുന്നു. ആഘോഷവേളകളില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നതായും, പലര്‍ക്കും ഇതൊരു താക്കീത് ആയിരിക്കട്ടെയെന്നും കമന്റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു.

വൈറലായ വീഡിയോ കാണാം...

View post on Instagram

Also Read:- 'ഇത് ശരിയാണോ?'; പരസ്യമായി യുവാവിനെ ചെരുപ്പൂരി അടിക്കുന്ന യുവതി, വീഡിയോ വൈറല്‍

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ- വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്... Read More...