Asianet News MalayalamAsianet News Malayalam

Viral Video : 'ഇത് ശരിയാണോ?'; പരസ്യമായി യുവാവിനെ ചെരുപ്പൂരി അടിക്കുന്ന യുവതി, വീഡിയോ വൈറല്‍

ഏതായാലും യുവതിയുടെ ഈ രീതിയിലുള്ള പ്രതികരണം മോശമാണെന്ന നിലയ്ക്കാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണം വിടാതെ പെരുമാറാന്‍ ഏവരെയും ഓര്‍മ്മപ്പെടുത്താന്‍ വീഡിയോ ഉപകരിക്കുമെന്നാണ് ഇത് പങ്കുവയ്ക്കുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്

woman beats man with her shoe after bike accident
Author
Jabalpur, First Published Apr 16, 2022, 10:39 PM IST

നിത്യവും സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം പല തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിതമായോ യാദൃശ്ചകമായോ നടന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ഇവയോരോന്നും തന്നെ നമ്മെ പലതും ഓര്‍മ്മപ്പെടുത്തുകയും ചിന്തിപ്പിക്കുകയുമെല്ലാം ചെയ്‌തേക്കാം. 

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അവിചാരിതമായി നാം എത്തിപ്പെടുന്ന പ്രതിസന്ധികളോ, അനിശ്ചിതാവസ്ഥകളിലെ എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത് എന്നതാണ് ഈ വീഡിയോ ഓര്‍മ്മപ്പെടുത്തുന്നത്. 

ഒരുപക്ഷേ അത്തരമൊരു സാഹചര്യത്തില്‍ മനസിന്റെ നിയന്ത്രണം കൈവിട്ടുപോയാല്‍ പിന്നീട് തിരുത്താനാകാത്ത വിധമുള്ള പിഴവുകള്‍ നമ്മളില്‍ നിന്ന് വന്നുപോയേക്കാമെന്നും അത് എക്കാലത്തും നമ്മളില്‍ കളങ്കമായി നിലനിന്നേക്കാമെന്നുമെല്ലാം ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നു. 

മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്. തിരക്കുള്ള റോഡില്‍ വച്ച് ഒരു ബൈക്ക് യാത്രികന്‍ സ്‌കൂട്ടിയില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ച ശേഷം യുവാവിനോട് യുവതി പ്രതികരിക്കുന്നതാണ് വീഡിയോയിലുള്ളത്. 

പരസ്യമായി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചീത്ത വിളിച്ചുകൊണ്ട്, ഷൂ ഊരി അതുവച്ച് യുവാവിനെ അടിക്കുകയാണ് യുവതി. പല തവണ ഇവര്‍ യുവാവിനെ അടിക്കുന്നുണ്ട്. ഇത് പോരാഞ്ഞിട്ട്, കാലുയര്‍ത്തി ചവിട്ടുകയും അയാളുടെ വണ്ടി തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കൂടി നിന്നവരില്‍ ചിലരെങ്കിലും ഇവരെ തണുപ്പിക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരതിന് തയ്യാറാകാതെ വീണ്ടും യുവാവിനെ മര്‍ദ്ദിക്കുകയാണ്. 

ബൈക്ക് വന്നിടിച്ചതിനെ തുടര്‍ന്ന് തനിക്ക് പരിക്ക് പറ്റിയെന്നാരോപിച്ചാണ് യുവതി ഇയാളെ തല്ലിയതെന്ന് സാക്ഷികള്‍ പറയുന്നു. തെറ്റ് യുവാവിന്റേത് തന്നെ ആയിരുന്നുവെന്നും ഇവര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ യുവതി പ്രതികരിച്ച രീതിയോട് ആരും യോജിക്കുന്നില്ല. 

ആ സമയത്തെ ദേഷ്യത്തിന് അല്‍പം മോശമായി പെരുമാറിയേക്കാം. എന്നാല്‍ പരസ്യമായി ഇത്രയും മര്‍ദ്ദിക്കുന്നതും അപമാനിക്കുന്നതും ഉചിതമായ നടപടിയല്ലെന്ന് തന്നെയാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഇവര്‍ യുവാവിനോട് മാപ്പ് പറയണമെന്നാവശ്യപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. യുവതി ഇത്രമാത്രം പ്രകോപനപരമായി പെരുമാറിയിട്ടും സംയമനത്തോടെ തുടര്‍ന്ന യുവാവിന് അഭിനന്ദനം അറിയിക്കുന്നവരും കുറവല്ല. 

ഏതായാലും യുവതിയുടെ ഈ രീതിയിലുള്ള പ്രതികരണം മോശമാണെന്ന നിലയ്ക്കാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണം വിടാതെ പെരുമാറാന്‍ ഏവരെയും ഓര്‍മ്മപ്പെടുത്താന്‍ വീഡിയോ ഉപകരിക്കുമെന്നാണ് ഇത് പങ്കുവയ്ക്കുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. വിവാദമായ വൈറല്‍ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- തീൻമേശയിലെ വിഭവത്തിൽ ജീവനോടെ മീൻ, ഓൺലൈനിൽ വൈറലായി വീഡിയോ

 

ആഘോഷങ്ങള്‍ ഇങ്ങനെയാകല്ലേ; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, വീഡിയോ- വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്... Read More...

Follow Us:
Download App:
  • android
  • ios