ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി താഴ്ചയിലേയ്ക്ക് മുങ്ങി താഴ്ന്ന്  ഗിന്നസ് റെക്കോര്‍ഡ് നേടി യുവാവ്. രണ്ട് മിനിറ്റ് 42 സെക്കന്‍റിലാണ് സ്റ്റിഗ് സെവെറിന്‍സണ്‍ ഈ റിക്കോര്‍ഡ് സ്വന്തമാക്കിയത്. 

മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലിനെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനാണ് താന്‍ ഇങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടതെന്നും സ്റ്റിഗ് പറയുന്നു. 

ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. റെക്കോര്‍ഡ് നേട്ടത്തിന്‍റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: മറുകരയിലെത്താന്‍ പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടം; ഒടുവില്‍ സംഭവിച്ചത്...