കുറച്ചുനാളുകളായി ഈ 55കാരന്‍ വാര്‍ത്തകളിലിടം നേടുന്നത് ഫിറ്റ്‌നസ് സ്റ്റാറായിട്ടാണ്. താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

1990കളില്‍ ഒരുപാട് പെണ്‍കുട്ടികളുടെ ആരാധനാ പുരുഷനായിരുന്നു മിലിന്ദ് സോമന്‍. മോഡല്‍, നടന്‍, നിര്‍മാതാവ്, ഫിറ്റ്‌നസ് പരിശീലകന്‍, എന്നിങ്ങനെ പല തലങ്ങളിലും താരം തിളങ്ങി. കുറച്ചുനാളുകളായി ഈ 55കാരന്‍ വാര്‍ത്തകളിലിടം നേടുന്നത് ഫിറ്റ്‌നസ് സ്റ്റാറായിട്ടാണ്. 

താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഫിറ്റ്‌നസ് ഫ്രീക്കായ മിലിന്ദിന്റെ 'വര്‍ക്കൗട്ട് പാര്‍ട്ണര്‍' 29കാരിയായ ഭാര്യ അങ്കിത കന്‍വാര്‍ ആണ്. 

View post on Instagram

എണ്‍പത് കടന്ന മിലിന്ദിന്‍റെ അമ്മ ഉഷയും മിലിന്ദിനും അങ്കിതയ്ക്കുമൊപ്പം പതിവായി വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ദമ്പതികള്‍ തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

View post on Instagram

ഇപ്പോഴിതാ മിലിന്ദിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. തല കുത്തി നില്‍ക്കുന്ന മിലിന്ദിനെ ആണ് ചിത്രത്തില്‍ കാണുന്നത്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഇതിനുമുന്‍പ് കൈ കുത്തി നില്‍ക്കുന്ന താരത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

View post on Instagram

Also Read: പൂര്‍ണ നഗ്നനായി ഓട്ടത്തില്‍; 55-ാം പിറന്നാളിന് വേറിട്ട ചിത്രവുമായി മിലിന്ദ് സോമന്‍...