ചില നിമിഷങ്ങളില്‍ ചില മനുഷ്യര്‍ നമ്മെ ഈ ആശയം ഓര്‍മ്മിപ്പിച്ച് നമുക്ക് മുമ്പിലൂടെ കടന്നുപോകാറുണ്ട്. അവര്‍ ഏറ്റവും ലളിതമായി അവരുടെ ജീവിതം ജീവിച്ചുപോവുക മാത്രമായിരിക്കും. അത് നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നു എന്നത് പോലും അവരറിഞ്ഞേക്കില്ല. 

ലോകത്ത് പണത്തിന് എല്ലാക്കാലവും വലിയ മൂല്യവും സ്ഥാനവുമുണ്ട്. അതേസമയം പണത്തെക്കാളും സ്വത്തിനെക്കാളുമെല്ലാം വലുതാണെന്ന് മനുഷ്യര്‍ പറയുന്നത് മനുഷ്യത്വം അല്ലെങ്കില്‍ നന്മ എന്നിവയെല്ലാമാണ്. എന്നാല്‍ പലപ്പോഴും ഇതെല്ലാം വാക്കുകളില്‍ മാത്രമൊതുങ്ങിപ്പോകുന്ന ആദര്‍ശങ്ങളായി മാറും. 

പക്ഷേ ചില നിമിഷങ്ങളില്‍ ചില മനുഷ്യര്‍ നമ്മെ ഈ ആശയം ഓര്‍മ്മിപ്പിച്ച് നമുക്ക് മുമ്പിലൂടെ കടന്നുപോകാറുണ്ട്. അവര്‍ ഏറ്റവും ലളിതമായി അവരുടെ ജീവിതം ജീവിച്ചുപോവുക മാത്രമായിരിക്കും. അത് നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നു എന്നത് പോലും അവരറിഞ്ഞേക്കില്ല. 

അത്തരത്തിലൊരു കാഴ്ചയിലേക്കാണിനി നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. ബംഗലൂരു നഗരത്തില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. അല്‍ക പാല്‍ എന്ന യുവതിയാണിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

ട്രാഫിക് സിഗ്നല്‍ മാറാൻ കാത്തുനില്‍ക്കുന്ന വാഹനങ്ങള്‍. ഇതിനിടയിലൊരു ഓട്ടോറിക്ഷ. അതിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ ഡ്രൈവറുടെ മടിയിലായി ഒരു നായ. അല്‍പം ദൂരെ കണ്ട കാഴ്ച വീഡിയോ പകര്‍ത്തുന്നയാള്‍ സൂം ചെയ്ത് വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. 

സിഗ്നല്‍ മാറുന്ന സമയം കൊണ്ട് ഒരു തുണിയെടുത്ത് കയ്യിലെയും മറ്റും വിയര്‍പ്പ് ഒപ്പുകയാണ് ഡ്രൈവര്‍. കൂട്ടത്തില്‍ മടിയിലിരിക്കുന്ന നായയുടെ മുഖവും ഒപ്പിക്കൊടുക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യമെന്ന പോലെ. ശേഷം നായയോട് എന്തോ ഇദ്ദേഹം പറയുന്നുമുണ്ട്. ഒരുപക്ഷേ അടങ്ങിയിരിക്കണേ... എന്നാകാം... 

എന്തായാലും ഹൃദയസ്പര്‍ശിയായ ഒരു രംഗം തന്നെയാണിതെന്നാണ് വീഡ‍ിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഓട്ടോ ഡ്രൈവറെന്ന് പറയുമ്പോള്‍ മിക്കവാറും ഇദ്ദേഹം ഒരു സാധാരണക്കാരനായിരിക്കുമെന്നും അല്ലെങ്കിലും കോടികളുടെ സമ്പാദ്യമല്ല, ഇങ്ങനെയൊരു ഹൃദയമാണ് സ്വത്തെന്നുമെല്ലാം കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നു പലരും. 

സ്നേഹത്തിന്‍റെ ആര്‍ക്കും മനസിലാകുന്ന ലളിതമായ ഭാഷയാണ് വീഡിയോയില്‍ കാണുന്നതെന്നും അത് സന്തോഷം കൊണ്ട് തന്നെ അല്‍പം കണ്ണ് നനയിക്കുന്നുവെന്നും ചിലര്‍ എഴുതിയിരിക്കുന്നു. വീണ്ടും വീണ്ടും ഈ വീഡിയോ കണ്ടുവെന്ന് പറയുന്നവരും ഏറെ.

ഇരുപത് ലക്ഷത്തിലധികം പേരാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- അബദ്ധത്തില്‍ ബിയറിന്‍റെ ഫോട്ടോ ഫാമിലി ഗ്രൂപ്പിലിട്ടു; വൈറലായി രസകരമായ ചാറ്റ്...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News