മികച്ച സിനിമയ്ക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ ‘മിനാരി’യിലെ കുട്ടിത്താരമായ അലൻ കിമ്മിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

93-ാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനം ഏറെ പ്രത്യേകതകളോടെ പൂര്‍ത്തിയായിരിക്കുമ്പോഴും, അവാര്‍ഡ് നൈറ്റിലെ വിശേഷങ്ങള്‍ തീരുന്നില്ല. മികച്ച സിനിമയ്ക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ ‘മിനാരി’യിലെ കുട്ടിത്താരമായ അലൻ കിമ്മിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബ്ലാക്ക് സ്യൂട്ടില്‍ നടന്മാരെ വെല്ലുന്ന ഫാഷൻ തിരഞ്ഞെടുത്താണ് ഈ കുട്ടിത്താരം അവാര്‍ഡ് വേദിയില്‍ എത്തിയത്. അമേരിക്കൻ ഡിസൈനർ തോം ബ്രൗണിന്റെ സിഗ്നേച്ചർ ഷോർട്സ് സ്യൂട്ടാണ് അലൻ ധരിച്ചത്.

View post on Instagram

ഷോർട് ടക്സീഡോ, വൈറ്റ് ഷർട്ട്, ബ്ലാക്ക് കോട്ട്, ബോ ടൈ, ബ്ലാക്ക് ബ്രോഗ് ഷൂസ് എന്നിവയാല്‍ കിടു ലുക്കിലായിരുന്നു താരം. എന്നാല്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞത് മുട്ടിനൊപ്പം നിൽക്കുന്ന അലന്‍റെ സോക്സിലാണ്. ഓരോ കാലിലും രണ്ട് തരത്തിലുള്ള സോക്സ് ധരിച്ചാണ് അലനെത്തിയത്. സിനിമയുടെ നിർമാതാവ് ക്രിസ്റ്റീന ഓഹിനൊപ്പം റെഡ് കാർപ്പറ്റിലെത്തിയ അലൻ ക്യാമറ ക്ലിക്കുകൾക്കു മുന്നിൽ വന്‍ ലുക്കില്‍ പോസ് ചെയ്യുകയും ചെയ്തു. 

Also Read: 140 മണിക്കൂര്‍, 62000 സീക്വന്‍സ്; ഓസ്‌കർ റെഡ്കാര്‍പറ്റില്‍ താരമായ 'കിങ് ഗൗണ്‍' ഒരുക്കിയത് ഇങ്ങനെ...