റെജീന കിങ്ങ് ധരിച്ച ബ്ലൂമെറ്റാലിക്ക് ഗൗണിലായിരുന്നു ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞത്.  ലൂയിസ് വ്യൂട്ടണിന്‍റെ വസ്ത്രമാണിത്.

അവാര്‍ഡ് വേദികള്‍ പലപ്പോഴും ഫാഷന്‍ റാംപുകള്‍ കൂടിയാണ്. 93-ാമത് അക്കാദമി അവാര്‍ഡിന്‍റെ റെഡ്കാര്‍പ്പെറ്റും ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുകയാണ് ഉണ്ടായത്. ഇത്തവണ തിളങ്ങിയവരില്‍ കൂടുതല്‍ ശ്രദ്ധ നേടിയത് നടി റെജീന കിങ്ങാണ്. റെജീന കിങ്ങ് ധരിച്ച ബ്ലൂമെറ്റാലിക്ക് ഗൗണിലായിരുന്നു ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞത്.

ലൂയിസ് വ്യൂട്ടണിന്‍റെ വസ്ത്രമാണിത്. 140 മണിക്കൂര്‍ കൊണ്ടാണ് ഈ മനോഹരമായ ഗൗണ്‍ ഒരുക്കിയത്. 62000 സീക്വന്‍സ് കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ 3900 പെയ്ല്‍ സ്പാര്‍ക്ക്‌ളിങ് സ്റ്റോണ്‍സ്, 4500 ഡാര്‍ക്കര്‍ സ്‌റ്റോണ്‍സ്, 80 മീറ്റര്‍ ചെയിന്‍ സ്റ്റിച്ചിങ്ങ് എന്നിവയും ഗൗണിനെ മനോഹരമാക്കി.

View post on Instagram

ചിത്രങ്ങള്‍ കിങ്ങ് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഒരു പ്രതിമയെപ്പോലെ തോന്നുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കിങ്ങ് കുറിച്ചത്.

View post on Instagram

Also Read: പിങ്കില്‍ തിളങ്ങി ജ്വാല; വിവാഹ സല്‍ക്കാരത്തിന് ഒരുക്കിയ ലെഹങ്കയുടെ രഹസ്യം പറഞ്ഞ് ഡിസൈനർ...