കൈയില്‍ തൂക്കിയിട്ടിരിക്കുന്ന കോട്ട് ചുഴറ്റി റാംപില്‍ ക്യാറ്റ്‌വാക്ക് ചെയ്യുന്ന മോഡലിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതിനിടെ റാംപിന് ഒരു വശത്തിരുന്ന കാഴ്ചക്കാരിലൊളുടെ മുഖത്ത് കോട്ട് കൊണ്ട് അടിച്ചശേഷം അവര്‍ റാംപിലൂടെ നടന്ന് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

റാംപില്‍ ചുവട് (ramp-walk) വയ്ക്കുന്നതിനിടെ വസ്ത്രത്തിന്റെ ഭാഗമായ കോട്ട് (coat ) കൊണ്ട് കാഴ്ചക്കാരിലൊരാളെ മോഡല്‍ അടിക്കുന്ന വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

കൈയില്‍ തൂക്കിയിട്ടിരിക്കുന്ന കോട്ട് ചുഴറ്റി റാംപില്‍ ക്യാറ്റ്‌വാക്ക് ചെയ്യുന്ന മോഡലിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതിനിടെ റാംപിന് ഒരു വശത്തിരുന്ന കാഴ്ചക്കാരിലൊളുടെ മുഖത്ത് കോട്ട് കൊണ്ട് അടിച്ചശേഷം അവര്‍ റാംപിലൂടെ നടന്ന് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ടിക് ടോക്കില്‍ ഇതുവരെ 20 ലക്ഷത്തില്‍ പരം ആളുകളാണ് ഈ വീഡിയോ കണ്ടത്. 

View post on Instagram

ബ്രിട്ടീഷ് ഡിസൈനറായ ക്രിസ്റ്റിയന്‍ കോവാന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ വീണ്ടും പങ്കുവച്ചിരിക്കുന്നത്. ഡിസംബർ അവസാനം ന്യൂയോര്‍ക്കില്‍വച്ച് നടന്ന ഫാഷന്‍ ഷോയിലാണ് ഈ സംഭവം നടന്നത്. എന്തായാലും വീഡിയോയെ കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് സൈബര്‍ ലോകത്തിനുള്ളത്. 

Also Read: 'ക്യാറ്റ്‌വാക്ക് ഞാന്‍ പഠിപ്പിച്ചുതരാം'; സോഷ്യല്‍ മീഡിയയില്‍ താരമായി പൂച്ച; വീഡിയോ വൈറല്‍