ഫാഷൻ ഷോകളിലോ അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്കോ ആയി ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തുവന്നിട്ടുള്ളത്

ഫാഷൻ ലോകത്ത് എപ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്കാണ് ഡിമാൻഡ്. പ്രത്യേകിച്ച് ഓരോ മേളകളിലും ഇത്തരത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ബ്രാൻഡുകളും മോഡലുകളും ആര്‍ട്ടിസ്റ്റുകളുമെല്ലാം മത്സരിക്കാറാണ് പതിവ്. 

ഇങ്ങനെ വരുന്ന ഫാഷൻ പരീക്ഷണങ്ങളില്‍ പലതും പക്ഷേ ഫാഷൻ ലോകത്തിന് പുറത്തുനില്‍ക്കുന്നവരെ സംബന്ധിച്ച് ആസ്വദനീയമോ, അംഗീകൃതമോ ഒന്നും ആകണമെന്നിസല്ല. ചില പരീക്ഷണങ്ങളാകട്ടെ കയ്യടി നേടില്ലെന്ന് മാത്രമല്ല വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യാറുണ്ട്. 

സമാനമായ രീതിയില്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ് ചെന്നൈയില്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുത്ത മോഡല്‍. ഫാഷൻ ഷോയില്‍ പങ്കെടുത്ത് ശ്രദ്ധ ലഭിക്കുന്നതിനായി മോഡല്‍, ജീവനുള്ള മീനുകളെ ഉടുപ്പില്‍ തുന്നിച്ചേര്‍ത്ത ചെറിയ അക്വേറിയത്തില്‍ ഇട്ടുവെന്നതാണ് വിമര്‍ശനത്തിന് വഴിവച്ചത്. 

ഇൻസ്റ്റഗ്രാമിലൂടെ വന്ന ഇവരുടെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മത്സ്യകന്യകയുടെ വേഷമാണ് ഇവര്‍ ഫാഷൻ ഷോയ്ക്ക് ധരിച്ചത്. കടലില്‍ നിന്നുള്ള ഷെല്ലുകളും മറ്റും പിടിപ്പിച്ച് ഭംഗിയായി ചെയ്തിരിക്കുന്ന ഗൗണ്‍ മത്സ്യകന്യകയുടേതായി നമ്മളെല്ലാം കഥകളിലും നോവലുകളിലും സിനിമകളിലും കണ്ടിട്ടുള്ള രൂപത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ്.

ഇതിന് ഒന്നുകൂടി ജൈവികത വരുത്തുന്നതിനും, ഒരു പരീക്ഷണമെന്ന നിലയിലുമായിരിക്കും ഇവരുടെ ഡിസൈനര്‍ ചെറിയൊരു അക്വേറിയം പോലൊരു ഭാഗം ഉടുപ്പിന് നടുവില്‍, വയറിന് മുകളിലായി പിടിപ്പിച്ചിരുന്നു. 

ഇതിലേക്ക് ഒരാള്‍ പ്ലാസ്റ്റിക് കവര്‍ തുറന്ന് വെള്ളവും ഏതാനും ജീവനുള്ള മത്സ്യങ്ങളും തുറന്നുവിടുന്നതാണ് വീഡിയോയിലുള്ളത്. ശേഷം അക്വേറിയം അടച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ ഫാഷൻ ഷോകളിലോ അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്കോ ആയി ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തുവന്നിട്ടുള്ളത്. 

വീഡിയോ കണ്ടുനോക്കൂ..

View post on Instagram

മുമ്പും ഫാഷൻ ഷോകളില്‍ ഇങ്ങനെ ജീവനുള്ള ചെറിയ ജീവികളെയും പക്ഷികളെയും മറ്റും വച്ച് പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പോലും ഇതുപോലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് കാണാം. ഇത്തരത്തിലുള്ള വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നുണ്ട്. 

വീഡിയോ...

Scroll to load tweet…

Also Read:- 'ഞാനും കൂടെ സഹായിക്കാമെന്നേ'; വളര്‍ത്തുപൂച്ചയുടെ വീഡിയോ കയ്യടി നേടുന്നു