നമ്മുടെ മനസിനെ തൊടുന്ന, സന്തോഷിപ്പിക്കുന്ന, ചെറിയൊരു പുഞ്ചിരി നമ്മുടെ മുഖത്ത് വിടര്‍ത്തുന്നൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തന്‍റെ ഉടമയെ സഹായിക്കുന്ന വളര്‍ത്തുപൂച്ചയാണ് വീഡിയോയുടെ ആകര്‍ഷണം. 

വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് കുടുംബാംഗങ്ങളെന്ന പോലെ തന്നെ പ്രിയപ്പെട്ടവരും പ്രധാനപ്പെട്ടവരുമായിരിക്കും അവരുടെ വളര്‍ത്തുമൃഗങ്ങളും. ഇക്കൂട്ടത്തില്‍ തന്നെ നായ്ക്കളും പൂച്ചകളുമാണ് ഏറെയും വീട്ടുകാരുടെ പ്രിയം വാങ്ങിവയ്ക്കാറ്.

ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളും അവയുടെ വീട്ടുകാരും തമ്മിലുള്ള ബന്ധം കണ്ടുനില്‍ക്കാൻ തന്നെ രസമാണ്. കാണുന്നവരുടെ മനസിനെയും ഒന്ന് തൊട്ട് കടന്നുപോകും ഈ സ്നേഹബന്ധങ്ങളുടെ ഊഷ്മളത. പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കളും വളര്‍ത്തുപൂച്ചകളുമാണ് മനുഷ്യരുമായി ഏറെ അടുപ്പവും ആത്മാര്‍ത്ഥതയും വച്ചുപുലര്‍ത്താറ്. ഇവര്‍ക്കാകുമ്പോള്‍ വീടിന് പുറത്ത് മാത്രമല്ല, വീട്ടകങ്ങളിലും സ്ഥാനമുണ്ടെന്നതും ഇവരുമായി മനുഷ്യര്‍ക്കുള്ള അടുപ്പം വര്‍ധിപ്പിക്കുന്നു. 

സമാനമായ രീതിയില്‍ നമ്മുടെ മനസിനെ തൊടുന്ന, സന്തോഷിപ്പിക്കുന്ന, ചെറിയൊരു പുഞ്ചിരി നമ്മുടെ മുഖത്ത് വിടര്‍ത്തുന്നൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തന്‍റെ ഉടമയെ സഹായിക്കുന്ന വളര്‍ത്തുപൂച്ചയാണ് വീഡിയോയുടെ ആകര്‍ഷണം. 

എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലാണ് ഉടമയായ യുവതി. ഇവര്‍ സാധനങ്ങളെല്ലാം പാക്ക് ചെയ്തെടുക്കുകയാണ്. ബോക്സുകള്‍ നിറച്ച് അത് ഒടുവില്‍ ടേപ്പ് വച്ച് ഒട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ പൂച്ചയും അതില്‍ പങ്കാളിയാവുകയാണ്. 

ടേപ്പ് ഒട്ടിച്ച് കഴിയുമ്പോള്‍ അത് മുറിക്കാനാണ് പൂച്ച സഹായിക്കുന്നത്. പല്ല് കൊണ്ട് കടിച്ചുമുറിച്ചാണ് ടേപ്പ് ഒട്ടിക്കാൻ സഹായിക്കുന്നത്. അതും നോക്കിനിന്ന് എല്ലാം മനസിലാക്കിയാണ് സഹായിക്കുന്നത്. പൂച്ചയുടെ ബുദ്ധിയും പക്വതയും ഏറെ കയ്യടി അര്‍ഹിക്കുന്നുവെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. ഇങ്ങനെയൊരാള്‍ കൂടടെയുണ്ടെങ്കില്‍ പിന്നെ എന്താണ് പേടിക്കാനുള്ളതെന്നും, ഒരിക്കലും ഒറ്റക്കായിപ്പോകില്ലെന്നുമെല്ലാം കമന്‍റുകള്‍ വരുന്നുണ്ട്. 

കാണുമ്പോള്‍ കാഴ്ചക്കാരില്‍ സന്തോഷവും രസവും നിറയ്ക്കുന്ന ഈ കാഴ്ച നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ പങ്കുവയ്ക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ക്ക് എങ്ങനെയാണ് കൂട്ടായും ആശ്രയമായും മാറുന്നതെന്നുകൂടി ഈ കുഞ്ഞുവീഡിയോ കാണിക്കുന്നുവെന്നും പലരും കമന്‍റ് ചെയ്യുന്നു. 

വീഡിയോ കണ്ടുനോക്കൂ..

Also Read:- വായിലേക്ക് പാമ്പിനെ കടത്തുന്ന മനുഷ്യൻ; വീഡിയോയ്ക്ക് താഴെയുള്ള കമന്‍റ്സ് നോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo