ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇപ്പോഴിതാ ആരാധകര്‍ക്കായി ജിമ്മില്‍ നിന്നുള്ള തന്‍റെ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലാലേട്ടന്‍.

പ്രായം വെറും അക്കം മാത്രമാണെന്ന് സൂചിപ്പിക്കുന്ന പ്രിയ താരത്തിന്‍റെ കഠിന പ്രയത്നം കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഒരു ദിവസത്തെ വർക്കൗട്ട് വീഡിയോ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. താരം ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 

'മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ശീലം പിന്തുടരുക’- വീഡിയോയ്‌ക്കൊപ്പം മോഹൻലാൽ കുറിച്ചു. 

Also Read: വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പ്രതികരണവുമായി ആരാധകര്‍