ദശലക്ഷക്കണക്കിന് പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്വിറ്ററില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എണ്ണമറ്റ വീഡിയോകളാണ് നമുക്ക് മുമ്പിലേക്ക് വരുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരുമേറെയാണ്. മൃഗങ്ങളുടെ ലോകത്തെ കുറിച്ചറിയാനുള്ള കൗതുകം തന്നെയാണ് ഈ വീഡിയോകള്‍ക്ക് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നതിന് കാരണമാകുന്നത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ രസകരമായൊരു വീഡിയോ ആണ് ട്വിറ്ററില്‍ വൈറലാകുന്നത്. അപൂര്‍വമായ സൗഹൃദത്തിന്‍റെ ഒരു നേര്‍ക്കാഴ്ച കൂടിയാവുകയാണ് വീഡിയോ. 

ഒരു കുരങ്ങിൻ കുഞ്ഞിനെയും പുറത്തേറ്റി നടക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. പൂച്ചയുടെ പുറത്ത് അള്ളിപ്പിടിച്ച് കിടക്കുകയാണ് കുരങ്ങിൻ കുഞ്ഞ്. ഇതിനെ താഴെ വീഴ്ത്താതെ അങ്ങനെ തെരുവിലൂടെ കറങ്ങിനടക്കുകയാണ് പൂച്ച. കാഴ്ചകളെല്ലാം കണ്ട് രസിച്ച് സവാരി ചെയ്യുന്ന കുരങ്ങിൻ കുഞ്ഞിനെയും അതിന് അവസരമൊരുക്കി കൊടുക്കുന്ന പൂച്ചയെയും അതിശയപൂര്‍വമാണ് കാഴ്ചക്കാര്‍ നോക്കുന്നത്. 

കണ്ടാല്‍ പൂച്ച ടാക്സി സര്‍വീസ് നടത്തുകയാണെന്നോ തോന്നൂ എന്നും അത്ര 'പ്രൊഫഷണല്‍' ആയിട്ടാണ് പൂച്ച ഇത് ചെയ്യുന്നത് എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ പറയുന്നു. ദശലക്ഷക്കണക്കിന് പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്വിറ്ററില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

മനുഷ്യര്‍ക്ക് ഉദാത്തമായ മാതൃക നല്‍കുന്ന കാഴ്ചയാണിതെന്നും വിവിധ വര്‍ഗങ്ങളില്‍ പെടുന്ന ജീവികള്‍ ഇത്തരത്തില്‍ ചങ്ങാത്തം കൂടി നടക്കുന്ന കാഴ്ച മനുഷ്യന് പഠിക്കാൻ ഏറെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുവെന്നുമെല്ലാം ഏവരും അഭിപ്രായപ്പെട്ടിരിക്കുന്നു. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മൃഗശാലയിലെ ജലാശയത്തില്‍ കുടുങ്ങിപ്പോയ കാക്കയെ രക്ഷപ്പെടുത്തുന്ന കരടിയുടെ വീഡിയോയും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കരടി, വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാക്കയെ കാണുന്നത്. ഒന്നും ചിന്തിച്ചുനില്‍ക്കാതെ കാക്കയെ വെള്ളത്തില്‍ നിന്ന് കടിച്ചെടുത്ത് കരയ്ക്കിട്ട് രക്ഷപ്പെടുത്തുന്ന കാഴ്ച ഇതുപോലെ തന്നെ മനുഷ്യര്‍ക്ക് മാതൃക കാട്ടുന്നതാണെന്നായിരുന്നു ഏവരും കമന്‍റ് ചെയ്തിരുന്നത്. 

Also Read:- 'കുട്ടിയായിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാത്തവര്‍ ആരുണ്ട്'; രസകരമായ വീഡിയോ