വീടിനടിൽ പാമ്പുണ്ടെന്ന സംശയത്തെ തുടർന്നാണ് വീട്ടമ്മ സൊനോമ കൗണ്ടി റെപ്റ്റൈൽ റെസ്ക്യു പ്രവർത്തകരെ വിളിച്ചത്.

ചെറിയൊരു ചേരയെ കണ്ടാല്‍ പോലും പേടിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ പിന്നെ തൊണ്ണൂറിലധികം വിഷപ്പാമ്പുകളെ (snakes) കണ്ടാലോ? കലിഫോർണിയയിലെ (California) സൊനോമ കൗണ്ടിയിലുള്ള ഒരു വീടിനടിയിൽ (home) നിന്നാണ് തൊണ്ണൂറിലധികം (90) വിഷപ്പാമ്പുകളെ കണ്ടെത്തിയത്. 

വീടിനടിൽ പാമ്പുണ്ടെന്ന സംശയത്തെ തുടർന്നാണ് വീട്ടമ്മ സൊനോമ കൗണ്ടി റെപ്റ്റൈൽ റെസ്ക്യു പ്രവർത്തകരെ വിളിച്ചത്. ഇവരെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടിയിൽ നിന്ന് തൊണ്ണൂറിലധികം വിഷപ്പാമ്പുകളെ കണ്ടെത്തിയത്.

റാറ്റിൽ സ്നേക്ക് (rattlesnakes) വിഭാഗത്തിലുള്ള 59 പാമ്പിൻ കുഞ്ഞുങ്ങളെയും 22 മുതിർന്ന പാമ്പുകളെയുമാണ് വീടിന്‍റെ അടിത്തറയിലെ വിടവിനിടയിൽ നിന്നും കിട്ടിയത്. സൊനോമ കൗണ്ടി റെപ്റ്റൈൽ റെസ്ക്യുവിന്റെ ഡയറക്ടറായ അൽ വുൾഫിന്‍റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്. പിന്നീട് രണ്ട് തവണയും കൂടി അൽ വുൾഫ് ആ സ്ഥലം സന്ദർശിച്ചിരുന്നു. അപ്പോള്‍ 11 പാമ്പുകളെ കൂടി പിടിക്കുകയായിരുന്നു. 

Also Read: ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ചില്ലിന് മുകളിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പ്; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona