Asianet News MalayalamAsianet News Malayalam

Viral Video: കൂട്ടംതെറ്റിയ കുട്ടിയാനയെ അരികിലെത്തിച്ചു; നന്ദി പറഞ്ഞ് അമ്മയാന; വൈറലായി വീഡിയോ

തമിഴ്നാട്ടില്‍ നിന്നുള്ള ദൃശ്യമാണിത്. കൂട്ടംതെറ്റിയ കുട്ടിയാനയെ തന്‍റെ അരികില്‍ തിരികെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്ന അമ്മയാനയുടെ ദൃശ്യമാണിത്.

Mother Elephant Blesses Forest Officials After Being Reunited With Its Calf
Author
First Published Sep 24, 2022, 10:16 AM IST

വന്യമൃഗങ്ങളെ പേടിയില്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, കാട്ടാനകളെ കാണുന്നത് തന്നെ പലര്‍ക്കും ഭയമാണ്. കാട്ടാനകളുടെ വീഡിയോകള്‍ കണ്ട് പേടിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ ഇവിടെ ഒരു കാട്ടാനയുടെ മനോഹരമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

തമിഴ്നാട്ടില്‍ നിന്നുള്ള ദൃശ്യമാണിത്. കൂട്ടംതെറ്റിയ കുട്ടിയാനയെ തന്‍റെ അരികില്‍ തിരികെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്ന അമ്മയാനയുടെ ദൃശ്യമാണിത്. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്. നീലഗിരിയിലെ പന്തല്ലൂരിലാണ് സംഭവം നടന്നത്. 

ഒരു ദിവസം നീണ്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായാണ് കുട്ടിയാനയെ അമ്മയാനയുടെ അരികില്‍ എത്തിക്കാന്‍ സാധിച്ചത്. കുട്ടിയാനയെ തിരികെ കിട്ടിയതിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്ന അമ്മയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചതിന് ശേഷം ആനക്കൂട്ടം തിരികെ വനത്തിലേയ്ക്ക് പോകുന്നതും വീഡിയോയില്‍ കാണാം. 

 

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 24300-ല്‍ പരം ആളുകളാണ് സുശാന്ത നന്ദ പങ്കുവച്ച വീഡിയോ ഇതുവരെ കണ്ടത്. 1900-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. മനോഹരം, ക്യൂട്ട് തുടങ്ങിയ കമന്‍റുകളും ആളുകള്‍ പങ്കുവച്ചു. കുട്ടിയാനയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രശംസിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല. 

Also Read: ആദ്യം വേണ്ട, രുചിച്ചപ്പോള്‍ കൊള്ളാം; ആദ്യമായി ഐസ്ക്രീം നുണയുന്ന കുരുന്ന്; വീഡിയോ

Follow Us:
Download App:
  • android
  • ios