പലപ്പോഴും ബോളിവുഡ് നടിമാര്‍  ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് നടി മൗനി റോയ്.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. പലപ്പോഴും ബോളിവുഡ് നടിമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് നടി മൗനി റോയ്. 

മൗനിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. ലോങ് യെല്ലോ ഡ്രസ്സാണ് താരം ധരിച്ചത്. ചെറിയ ഫ്‌ളോറല്‍ പ്രിന്‍റുകളും വസ്ത്രത്തില്‍ കാണാം. 

View post on Instagram

ചിത്രങ്ങള്‍ മൗനി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോമിയോ അഡ്ലര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. 22,256 രൂപയാണ് വസ്ത്രത്തിന്‍റെ വില. 

Also Read: ഗൗണില്‍ ഹോട്ട് ലുക്കില്‍ മലൈക അറോറ; വൈറലായി ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona