ഈ അടുത്ത കാലങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ 'ട്രെന്‍ഡിംഗ്' ആയിക്കൊണ്ടിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെടുത്തി പൊതുവിഷയങ്ങളില്‍ ബോധവത്കരണം നടത്താന്‍, പൊലീസ് തുടങ്ങിയത്. കേരളാ പൊലീസും ഇതേ രീതി പിന്തുടര്‍ന്നിരുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. നേരത്തേ മുതല്‍ തന്നെ രസകരമായ ഈ രീതി ഫലവത്തായി ഉപയോഗപ്പെടുത്തുന്നത് മുംബൈ പൊലീസാണ്.

നിരവധി ട്രോളുകളിലൂടെയും, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകളിലൂടെയുമെല്ലാം മുംബൈ പൊലീസ് പലവട്ടം ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ 'ട്രെന്‍ഡിംഗ്' ആയിരുന്ന വിചിത്രമായ ഫുഡ് കോംബോകള്‍ വച്ചാണ് ഇവരുടെ പുതിയ ബോധവത്കരണം. 

മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കണമെന്ന ലക്ഷ്യവുമായാണ് രസകരമായ പുതിയ പോസ്റ്റ്. പിസ- പൈനാപ്പിള്‍, ബിരിയാണി- ഏലയ്ക്ക, അവക്കാഡോ- ചോക്ലേറ്റ് എന്നിങ്ങനെ സോഷ്യല്‍ മീഡിയ നിരന്തരം വിമര്‍ശിച്ച ഫുഡ് കോംബോകളെ വച്ചാണ് മാസ്‌ക് ധരിക്കുന്നതിനെ ഇവര്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. 

'പൈനാപ്പിളും പിസയും വരെ ചേരും, പക്ഷേ മാസ്‌ക് കവിളില്‍ തൂക്കി നടക്കുന്നത് തീര്‍ത്തും സുരക്ഷിതല്ലാത്ത കോംബിനേഷന്‍ ആണ്' എന്ന അടിക്കുറിപ്പുമായി ചിത്രം സഹിതമാണ് പോസ്റ്റ്. ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നിരവധി പേരാണ് അടിക്കുറിപ്പടക്കം ചിത്രം പങ്കുവച്ചത്. ബോധവത്കരണത്തിനായി ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ആശ്രയിക്കുന്നത് ഒരേസമയം ആരോഗ്യകരവും ബുദ്ധിപരവുമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mumbai Police (@mumbaipolice)

 

 

Also Read:- പിസയില്‍ ഇതെല്ലാം ചേര്‍ക്കുമോ? പ്രമുഖ ഷെഫിന്റെ വീഡിയോ വൈറലാകുന്നു...