നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് പങ്കെടുക്കാനെത്തിയതാണ് നസ്രിയ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ഏറെ ആരാധകരുടെ നസ്രിയ തന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അവയൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. 

നസ്രിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായി. 

View post on Instagram

പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് നസ്രിയ. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് പങ്കെടുക്കാനെത്തിയതാണ് നസ്രിയ. ഒപ്പം ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലും ഉണ്ടായിരുന്നു.

നസ്രിയയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന ഫഹദിന്‍റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 

View post on Instagram

Also Read: ഇതൊരു ട്രെഡീഷണല്‍- മോഡേണ്‍ കോംബോ; ചിത്രങ്ങള്‍ പങ്കുവച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്...