മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദമ്പതികള്‍ക്ക് മാത്രമല്ല, മക്കള്‍ക്കും ആരാധകര്‍ ഏറേയാണ്. സോഷ്യല്‍ മീഡിയയിലെ ഒരു കുട്ടി സെലിബ്രിറ്റി തന്നെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്.

പ്രാര്‍ത്ഥനയുടെ പാട്ടുകളും ഗിത്താര്‍ വായനയും ഡാന്‍സുമൊക്കെ സൈബര്‍ ലോകത്ത് വൈറലാണ്. അമ്മ പൂര്‍ണ്ണിമയെ പോലെ പ്രാര്‍ത്ഥനയും ഫാഷന്‍റെ കാര്യത്തില്‍ മുന്നിലാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. 

ഇപ്പോഴിതാ പ്രാര്‍ത്ഥന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇക്കുറി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രാര്‍ത്ഥന എത്തിയിരിക്കുന്നത്.

 

ട്രെഡീഷണല്‍ വസ്ത്രം ആണെങ്കിലും ഒരു മോഡേണ്‍ ടച്ച് ഇവയ്ക്കുണ്ട്.  'അലോഹ' എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ താരപുത്രി നല്‍കിയിരിക്കുന്നത്. എന്തായാലും പ്രാര്‍ത്ഥനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.  

Also Read: ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവ്..; ഇന്ദ്രജിത്തിന്റെ രസകരമായ 'ഹോബി' വീഡിയോയുമായി പൂർണിമ...