ബോളിവുഡ് ഗായിക നേഹ കക്കറിന്റെ ഹാൽദി ചടങ്ങിന്‍റെ ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രങ്ങള്‍ നേഹ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനായ രോഹൻ പ്രീത് സിംഗ് ആണ് വരൻ. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന 'ഹല്‍ദി' ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തുത്. ഇതിന് തൊട്ടുപിന്നാലെയാണ് മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

പച്ച നിറത്തിലുള്ള വസ്ത്രങ്ങളിലാണ് നേഹയും രോഹനും മെഹന്തി ചടങ്ങില്‍ തിളങ്ങിയത്.  അനിത ഡോഗ്രേ ഡിസൈന്‍ ചെയ്ത  പച്ച ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് നേഹ. 75000 രൂപയാണ് ഈ ലെഹങ്കയുടെ വില. പച്ച നിറത്തിലുള്ള ചോക്കറും നേഹ ധരിച്ചിട്ടുണ്ട്. 

 

വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം ദിവസങ്ങൾക്കു മുമ്പാണ് നേഹ ആരാധകരുമായി പങ്കുവച്ചത്.  

 

Also Read: ബോളിവുഡിന്റെ പ്രിയ ഗായിക വിവാഹിതയാകുന്നു; കാണാം ചിത്രങ്ങള്‍...