കല്‍ക്കി ഫാഷനില്‍ നിന്നുള്ളതാണ് ഈ സാരി. 19,152 രൂപയാണ് ഇതിന്‍റെ വില.

നിരവധി ആരാധകരുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. പല സംഗീത റിയാലിറ്റി ഷോകളിലെയും വിധികർത്താവ് കൂടിയായ നേഹ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ്. ഇപ്പോഴിതാ നേഹയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീല നിറത്തിലുള്ള ഷിമ്മര്‍ സാരിയില്‍ തിളങ്ങി നില്‍ക്കുകയാണ് നേഹ. ഇതിനോടൊപ്പം വെല്‍വറ്റ് നിറത്തിലുള്ള ക്രോപ് ടോപ്പാണ് താരം പെയര്‍ ചെയ്തത്. ചിത്രങ്ങള്‍ നേഹ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

കല്‍ക്കി ഫാഷനില്‍ നിന്നുള്ളതാണ് ഈ സാരി. 19,152 രൂപയാണ് ഇതിന്‍റെ വില. മിനിമല്‍ മേക്കപ്പ് ആണ് താരം ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗായകൻ രോഹൻപ്രീത് സിങ്ങുമായി നേഹയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. 

Also Read: ബോളിവുഡിന്റെ പ്രിയ ഗായിക വിവാഹിതയാകുന്നു; കാണാം ചിത്രങ്ങള്‍...