മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് നാൾക്കുനാൾ പറഞ്ഞിട്ടും ​ഗൗനിക്കാത്തവരുമുണ്ട്. വായ്ഭാ​ഗത്തോ താടിക്ക് കീഴെയോ മാത്രം മാസ്ക് ധരിച്ച് ഇറങ്ങുന്നവരും നെറ്റ് പോലെ സുതാര്യമായ തുണികൊണ്ടുള്ള മാസ്ക് ധരിച്ച് ഇറങ്ങുന്നവരുമൊക്കെയുണ്ട്. 

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിർബന്ധമായും നാം മാസ്ക് ധരിച്ചേ തീരൂ. ഒപ്പം സാമൂഹിക അകലവും വ്യക്തി ശുചിത്വവുമൊക്കെ പാലിച്ചുകൊണ്ടാണ് നാം ഇന്ന് മുന്നോട്ടുപോകുന്നത്. മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് നാൾക്കുനാൾ പറഞ്ഞിട്ടും ​ഗൗനിക്കാത്തവരുമുണ്ട്.

മാസ്ക് ശരിയായി വയ്ക്കാതെ പോകുന്നവരുണ്ട്, വായ്ഭാ​ഗത്തോ താടിക്ക് കീഴെയോ മാത്രം മാസ്ക് ധരിച്ച് ഇറങ്ങുന്നവരും നെറ്റ് പോലെ സുതാര്യമായ തുണികൊണ്ടുള്ള മാസ്ക് ധരിച്ച് ഇറങ്ങുന്നവരുമൊക്കെയുണ്ട്. അത്തരത്തില്‍ സുതാര്യമായ ചില മാസ്കുകളും ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. കണ്ടാല്‍ ഇവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിപോകും. 

ഇറ്റാലിയന്‍-സ്പാനിഷ് ഡിസൈനര്‍മാരാണ് 'ക്ല്യു' (CLIU) എന്ന ഈ ട്രാന്‍സ്പാരന്‍റ് മാസ്കിന് പിന്നില്‍. വളരെ സുതാര്യമായ ഈ മാസ്ക് വൈറസിനെ പ്രതിരോധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Scroll to load tweet…

ഈ മാസ്ക് ധരിച്ചു നിൽക്കുന്നവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സുതാര്യമായ മാസ്കിന്‍റെ സുരക്ഷിതത്വക്കുറവിനെയും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ഇത്തരത്തില്‍ പല പരീക്ഷണങ്ങളും കൊറോണ കാലത്തെ മാസ്ക് വിപണിയില്‍ നടക്കുന്നുണ്ട് എന്നു സാരം. 

View post on Instagram

Also Read: ഈ സ്മാര്‍ട്ട് മാസ്ക് ധരിച്ചാല്‍ ഇനി എട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാം...