വസ്ത്രങ്ങളില്‍ എപ്പോഴും വേറിട്ട പരീക്ഷണം നടത്തുന്നവരാണ് ബോളിവുഡ് നടിമാര്‍. അതൊക്കെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുമുണ്ട്. അത്തരത്തില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് താരമാണ് നോറ ഫത്തേഹി.

'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവര്‍ന്നത്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. 

 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ടും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുകയാണ്. വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. 

 

ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകള്‍ കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചോക്കറും കൂടി വരുന്ന മോഡലിലാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിക്കന്‍കാരി വര്‍ക്കാണ് സ്കര്‍ട്ടില്‍ ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

 

ചിത്രങ്ങള്‍ നോറ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'മനോഹരം' എന്ന് ചിലര്‍ കമന്‍റ് ചെയ്യുമ്പോള്‍ മറ്റുചിലര്‍ താരത്തിന്‍റെ വസ്ത്രത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

 

Also Read: സാരിയോടൊപ്പം ജാക്കറ്റ്; വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍...