നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് ബോളിവുഡ് (bollywood) നടി നോറ ഫത്തേഹി (Nora Fatehi) പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ (Social media) സജ്ജീവമായ നോറയ്ക്ക് നിരവധി ആരാധകരുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ (fashion sense) കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്.

പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 'സത്യമേവ ജയതേ 2' എന്ന ചിത്രത്തിലെ ഹിറ്റായ കുസു കുസു ഗാനത്തിന് വേദിയില്‍ ചുവടുവച്ചപ്പോള്‍ നോറ ധരിച്ച ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണിത്. ഹാന്‍റ് എംബ്രോയ്ഡറിയോടെയുള്ള ഓറഞ്ച് നിറത്തിലുള്ള ലെഹങ്ക ധരിച്ച നോറയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

എംബ്രോയ്ഡറിയും കല്ലുകളും നിറച്ചുള്ള ചോളി ആണ് പെയര്‍ ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ദുപ്പട്ടയും കാണാം. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

പ്രശസ്ത ഡിസൈനർ മോനിഷാ ജെയ്സിങ് ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 1,35,999 രൂപയാണ് ഈ ലെഹങ്ക സെറ്റിന്‍റെ വില. 

Also Read: കമ്പിളിയില്‍ തീര്‍ത്ത ഔട്ട്ഫിറ്റില്‍ തിളങ്ങി സോനം കപൂര്‍