നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. 

യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവര്‍ന്നത്.

നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. 

View post on Instagram

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. കറുപ്പ് നിറത്തിലുള്ള വെല്‍വെറ്റ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് താരം. ലോങ് ഡ്രസ്സില്‍ സൈഡ് സ്ലിറ്റാണ് ഇവിടത്തെ ഹൈലൈറ്റ്. 

View post on Instagram

ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. USD 1500 ആണ് ഈ ഡ്രസ്സിന്‍റെ വില. അതായത് 1,09,499 രൂപ. 

Also Read: ബീച്ച്‌വെയറിൽ മനോഹരിയായി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍...