പ്രായമാകുമ്പോള്‍ ആഘോഷങ്ങളോ അത്തരം ബഹളങ്ങളോ ഒന്നും പാടില്ല, നിശബ്ദമായി പ്രാര്‍ത്ഥിച്ചോ വീട്ടിലെ മറ്റ് കാര്യങ്ങള്‍ ചെയ്തോ അടങ്ങിക്കഴിയണം എന്ന സങ്കല്‍പത്തില്‍ മുന്നോട്ട് പോകുന്നവരും ഉണ്ട് എന്ന്.

പ്രായമായ ആളുകള്‍ പൊതുവെ നൃത്തം- സംഗീതം- ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുന്നതും ഇതെല്ലാം ചെറുപ്പക്കാര്‍ക്കുള്ളതാണെന്ന് അഭിപ്രായപ്പെടുന്നതും പതിവാണ്. ഒരു പരിധി വരെ യുവതലമുറ- തിരിച്ച് പ്രായമാവരോടും അത്തരത്തിലൊരു പെരുമാറ്റം നടത്താറുണ്ടെന്നും പറയാം. 

എന്നുവച്ചാല്‍ പ്രായമാകുമ്പോള്‍ ആഘോഷങ്ങളോ അത്തരം ബഹളങ്ങളോ ഒന്നും പാടില്ല, നിശബ്ദമായി പ്രാര്‍ത്ഥിച്ചോ വീട്ടിലെ മറ്റ് കാര്യങ്ങള്‍ ചെയ്തോ അടങ്ങിക്കഴിയണം എന്ന സങ്കല്‍പത്തില്‍ മുന്നോട്ട് പോകുന്നവരും ഉണ്ട് എന്ന്.

എന്നാല്‍ പ്രായമെന്നത് തീര്‍ത്തും ശരീരത്തെ മാത്രം ബാധിക്കുന്നൊരു സാങ്കേതികത തന്നെയാണ്. പ്രായം ഏറുന്നതിന് അനുസരിച്ച് സന്തോഷിക്കാനും, ആഘോഷിക്കാനുമെല്ലാമുള്ള മനസ് മാറിവരും. ഈ മാറ്റങ്ങളിലധികം ഒന്നും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകേണ്ടതില്ല. 

ഇതേ സന്ദേശം തന്നെയാണ് സോഷ്യല്‍ മീഡിയ താരമായ വിജയ് ഖരോട്ട് എന്ന വൃദ്ധൻ ഓര്‍മ്മിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്സുണ്ട് വിജയ് ഖരോട്ടിന്. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.

ചെറുപ്പക്കാരെ വെല്ലുവിളിക്കുംവിധത്തിലുള്ള ഊര്‍ജ്ജമാണ് വിജയ് ഖരോട്ടിന്‍റെ മൂലധനം എന്ന് പറയാം. യാതൊരു മടിയും കൂടാതെ ഡാൻസ് ചെയ്യാനും അഭിനയിക്കാനുമെല്ലാം ഇദ്ദേഹം തയ്യാറാണ്. ഇത് ഇദ്ദേഹത്തിന്‍റെ റീല്‍സ് കാണുമ്പോള്‍ തന്നെ മനസിലാകും. ഇപ്പോഴിതാ ഇദ്ദേഹത്തിന്‍റെ മറ്റൊരു വീഡിയോ കൂടി ശ്രദ്ധേയമാവുകയാണ്. 

പഴയ ഹിറ്റ് ഹിന്ദി ഗാനത്തിന് സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ ചുവയ് വയ്ക്കുന്ന വിജയ് ഖരോട്ടിനെയാണ് വീഡിയോയില്‍ കാണുന്നത്. 

View post on Instagram

ഇതിന് മുമ്പും ഇദ്ദേഹത്തിന്‍റെ വീഡിയോകള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കാര്യമായ നൃത്തച്ചുവടുകളൊന്നും വയ്ക്കാൻ ഇദ്ദേഹത്തിന് അറിയില്ല. പക്ഷേ ഭാവാഭിനയം നല്ലതാണെന്നും എല്ലാത്തിനും പുറമെ ഇതെല്ലാം ചെയ്യാനുള്ള ആര്‍ജ്ജവത്തിനാണ് കയ്യടിയെന്നും വിജയ് ഖരോട്ട് ഫാൻസ് വീഡിയോകള്‍ക്ക് താഴെ കമന്‍റായി കുറിക്കുന്നു. 

View post on Instagram

Also Read:- സോഷ്യല്‍ മീഡിയയില്‍ താരമായ ഐഎഎസ് ഉദ്യോഗസ്ഥ പ്രസവാവധിയിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Karkidaka vavu bali | Asianet News Live | Malayalam Live News | Kerala Live TV News