2015യുപിഎസ്സി ബാച്ചില്‍ ടോപ്പറായിരുന്ന ഭോപ്പാലുകാരി ടീന വളരെ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ കളക്ടറായതോടെ ചരിത്രത്തിലും ടീനയുടെ പേര് ഇടം പിടിച്ചു. അതായത് ജയ്സാല്‍മീറില്‍ ആദ്യമായെത്തുന്ന വനിതാ കളക്ടറായിരുന്നു ടീന.

സോഷ്യല്‍ മീഡിയയില്‍ താരമാവുക എന്നാല്‍ അത് ചെറിയ കാര്യമല്ല. വലിയൊരു വിഭാഗം പേരുടെയും മനസിലേക്ക് വളരെ പെട്ടെന്ന് കടന്നെത്താൻ സാധിക്കുന്നൊരു അവസരമാണത്. പല മേഖലകളില്‍ നിന്നും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ താരങ്ങളുണ്ടാകാറുണ്ട്.

ഇക്കൂട്ടത്തില്‍ ഐഎഎസുകാരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട, ഒരുപാട് ആരാധകരെയെല്ലാം ലഭിച്ച ടീന ദാബി എന്ന ഐഎഎസുകാരിയെ നിങ്ങളില്‍ പലരും മറന്നുകാണില്ല. 

2015യുപിഎസ്സി ബാച്ചില്‍ ടോപ്പറായിരുന്ന ഭോപ്പാലുകാരി ടീന വളരെ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ കളക്ടറായതോടെ ചരിത്രത്തിലും ടീനയുടെ പേര് ഇടം പിടിച്ചു. അതായത് ജയ്സാല്‍മീറില്‍ ആദ്യമായെത്തുന്ന വനിതാ കളക്ടറായിരുന്നു ടീന. ഇതുകൂടി ആയപ്പോള്‍ ടീനയുടെ പ്രശസ്തി വീണ്ടും വര്‍ധിച്ചു.

2022ല്‍ ഐഎഎസ് ഓഫീസറായ പ്രദീപ് ഗവാണ്ഡേയ വിവാഹം ചെയ്തതോടെ ടീന പിന്നെയും ചര്‍ച്ചകളില്‍ ഇടം നേടി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഒരു ചര്‍ച്ചാവിഷയം.വ്യക്തികള്‍ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം, പ്രായമല്ല- തങ്ങള്‍ പരസ്പരം ഏറെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്നതായിരുന്നു ഈ ചര്‍ച്ചകള്‍ക്കെല്ലാം ടീന നല്‍കിയ മറുപടി.

ഇപ്പോള്‍ തന്‍റെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ടീന. ഇതിന്‍റെ ഭാഗമായി പ്രസവാവധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇവര്‍. ടീന ഗര്‍ഭിണിയാണെന്ന വിവരം ഏവരും അറിയുന്നതും രസകരമായ- എന്നാല്‍ വളരെ പ്രധാന്യമുള്ളൊരു സംഭവത്തിലൂടെയാണ്.

കുടിയേറ്റക്കാരുടെ ഇടയില്‍ നിന്നും ഒരു മുതിര്‍ന്ന സ്ത്രീ ടീനയ്ക്ക് 'പുത്ര സൗഭാഗ്യ'മുണ്ടാകട്ടെ എന്ന് പരസ്യമായി അനുഗ്രഹിച്ചു. എന്നാല്‍ പുത്രൻ ആയാലും പുത്രി ആയാലും തനിക്ക് ഒരുപോലെയാണെന്നും പുത്രി ആയാല്‍ കൂടുതല്‍ സന്തോഷം എന്നുമായിരുന്നു ടീനയുടെ സ്നേഹപൂര്‍വമുള്ള പ്രതികരണം. ഈ സംഭവം ശ്രദ്ധിക്കപ്പെടുകയും ഇതോടെയാണ് ടീന ഗര്‍ഭിണിയാണെന്നത് ഏവരും അറിയുകയും ചെയ്തത്. 

ജയ്സാല്‍മീറില്‍ സേവനമനുഷ്ഠിച്ച ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും അവരുടെ ഉന്നമനത്തിനുമായി പ്രത്യേകം പദ്ധതി ചെയ്യാനും ടീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് മാസം നീണ്ട ഈ പദ്ധതി വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്.

ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ ടീന താൻ അവധിയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചും ജയ്സാല്‍മീര്‍ വിടുന്നതിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ്. ജയ്സാല്‍മീര്‍ തനിക്കൊരുപാട് അറിവുകള്‍ നല്‍കി. ആ നിധിയുമായാണ് താൻ യാത്രയ്ക്ക് ഒരുങ്ങുന്നതെന്നും ജയ്സാല്‍മീറിനെ ഒരുപാട് മിസ് ചെയ്യുമെന്നുമെല്ലാം ടീന കുറിച്ചിരിക്കുന്നു. ഒപ്പം ജയ്സാല്‍മീറിലെ സേവനകാലത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും ടീന പങ്കുവച്ചിരിക്കുന്നു. 

View post on Instagram

തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രസവം അടക്കം എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ എന്ന ആശംസയാണ് ടീനയ്ക്ക് ഏവരും നല്‍കുന്നത്. പ്രസവാവധിക്ക് ശേഷം ജയ്പൂരില്‍ ആയിരിക്കും ടീനയുടെ പോസ്റ്റിംഗ് എന്നും സൂചനയുണ്ട്. 

Also Read:- അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ വേവിച്ചെടുത്ത പിസ; യുവതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News