യമുനാനദി നിറഞ്ഞൊഴുകിയതിന് പിന്നാലെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയിലും വെള്ളം കയറിയിരുന്നു. ഇതോടെ ചെങ്കോട്ട അടച്ചിടുന്ന സാഹചര്യവുമുണ്ടായി. ഇവിടെ സന്ദര്‍ശകര്‍ക്ക് കയറാൻ കഴിയാത്ത അവസ്ഥ.

ശക്തമായ മഴയെ തുടര്‍ന്ന് യമുനാനദി കര കവിഞ്ഞതോടെ ദില്ലിയിലും സമീപപ്രദേശങ്ങളിലും പ്രളയമുണ്ടായത് വാര്‍ത്തകളിലൂടെ നിങ്ങള്‍ കണ്ടിരിക്കും. നാല്‍പത്തിയഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് യമുനാനദി ഇത്തരത്തില്‍ കര കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ടാകുന്നത്. എന്നുവച്ചാല്‍ അമ്പത് വര്‍ഷത്തിന് അടുത്തായി ദില്ലി ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ല.

യമുനാനദി നിറഞ്ഞൊഴുകിയതിന് പിന്നാലെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയിലും വെള്ളം കയറിയിരുന്നു. ഇതോടെ ചെങ്കോട്ട അടച്ചിടുന്ന സാഹചര്യവുമുണ്ടായി. ഇവിടെ സന്ദര്‍ശകര്‍ക്ക് കയറാൻ കഴിയാത്ത അവസ്ഥ. ചെങ്കോട്ടയില്‍ ഇങ്ങനെ സന്ദര്‍ശകരെ വിടാനാകാത്ത വിധം വെള്ളം കയറിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചില പഴയകാല പെയിന്‍റിംഗുകളും ഫോട്ടോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

375 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യമുനയുടെ തീരത്ത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാൻ ചെങ്കോട്ട പണി കഴിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വലിയ സ്ഥാനമുള്ള ചെങ്കോട്ടയുടെ ചുറ്റുമായി ഉള്ള കിടങ്ങുകളില്‍ അന്ന് നദിയൊഴുകുമായിരുന്നു എന്നാണ് ചില പഴയ പെയിന്‍റിംഗുകളും ഫോട്ടോകളും തെളിയിക്കുന്നത്. ചെങ്കോട്ടയുടെ അത്രയും അടുത്തായി നദിയൊഴുകുന്നത് പല പെയിന്‍റിംഗുകളിലും ഫോട്ടോഗ്രാഫുകളിലും കാണാൻ സാധിക്കും.

പിന്നീട് മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങള്‍ വന്നതോടെ ചെങ്കോട്ടയില്‍ നിന്ന് പുഴ അകന്നുതുടങ്ങിയതാണെന്നും ഇപ്പോള്‍ വീണ്ടും പുഴ അതിന്‍റെ പഴയ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നുമാണ് നിലവിലെ അവസ്ഥയുടെ ചിത്രങ്ങളും പഴയ ചിത്രങ്ങളും താരതമ്യപ്പെടുത്തിക്കൊണ്ട് ധാരാളം പേര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യര്‍ എത്ര ഇടപെടലുകള്‍ നടത്തിയാലും പ്രകൃതി അതിന്‍റെ ഓര്‍മ്മയില്‍ നിന്ന് വ്യതിചലിക്കില്ലെന്നും ഇതും ഒരോര്‍മ്മപ്പെടുത്തലായി കണക്കാക്കേണ്ടതുണ്ടെന്നും നിരവധി പേര്‍ കുറിക്കുന്നു.

എന്തായാലും പഴയകാല പെയിന്‍റിംഗുകളിലും ഫോട്ടോകളിലുമുള്ള ചെങ്കോട്ടയും പരിസരവും ഇപ്പോഴുണ്ടായ പ്രളയവും സാമ്യതകളുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ വൈറലായ ചിത്രങ്ങള്‍ നോക്കൂ...

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Also Read:- ഡെലിവെറി ഏജന്‍റുമാര്‍ക്ക് വേണ്ടി യൂട്യൂബര്‍ ചെയ്തത് കണ്ടോ?; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News