ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയിൽ. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഏറ്റവും നല്ലൊരു മരുന്നാണ് ഒലീവ് ഓയിൽ. ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിറം വർധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയിൽ ഉപയോ​ഗിച്ചുള്ള മൂന്ന് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്...

ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും...

രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകാം. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് പുരട്ടാവുന്നതാണ്. 

ഒലീവ് ഓയിലും കറ്റാർവാഴ ജെല്ലും...

ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ ജെൽ ഉപയോ​ഗിക്കാറുണ്ട്. മിക്കവരും കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യാറാണ് പതിവ്. ഒരു ടീസ്പൂൺ ഒലീവ് ഓയിലിൽ അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് 15 മിനിറ്റ് മുഖം മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കോട്ടൺ തുണി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. മുഖക്കുരു മാറാൻ ഏറ്റവും മികച്ച പാക്കാണിത്. 

ഒലീവ് ഓയിലും വെള്ളരിക്കയും...

ചർമ്മസംരക്ഷണത്തിന് പണ്ട് കാലത്തെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് വെള്ളരിക്ക. മിക്കവരും വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടാറാണ് പതിവ്. ഇനി മുതൽ ഒരു ടീസ്പൂൺ ഒലീവ് ഓയിലും വെള്ളരിക്ക നീരും ചേർത്ത് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം.