യോഗയുടെ ആരോഗ്യ ഗുണങ്ങൾ ലോകപ്രസിദ്ധമാണ്. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുമുണ്ട്. 

യോഗയുടെ ആരോഗ്യ ഗുണങ്ങൾ ലോകപ്രസിദ്ധമാണ്. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുമുണ്ട്.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്‌ മോദി കഴിഞ്ഞ ദിവസങ്ങളായി ട്വിറ്ററിലൂടെ തന്‍റെ യോഗാ ടിപ്സ് പങ്കുവെയ്ക്കുകയും ചെയ്തു. അനിമേറ്റഡ്‌ യോഗാ വീഡിയോകളായാണ് മോദി ഇവ പങ്കുവെച്ചത്. 

'ജൂണ്‍ 21ന്‌ 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്‌. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്‌'- വീഡിയോകള്‍ പങ്കുവച്ച്‌ മോദി ട്വീറ്റ്‌ ചെയ്‌തു.

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : കൊടുംമഞ്ഞില്‍, മണലാരണ്യത്തില്‍, സമുദ്രത്തില്‍ കാണാം സൈനിക യോഗ

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : അന്താരാഷ്ട്രാ യോഗാദിനം; യോഗ ശരീര സൗന്ദര്യത്തിന്

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : സൗന്ദര്യം നിലനിര്‍ത്താന്‍ മുടങ്ങാതെ യോഗ ചെയ്ത് താരങ്ങള്‍...

ത്രികോണാസനം, തടാസനം, ശലഭാസന തുടങ്ങിയവയുടെ വീഡിയോകളാണ് മോദി പങ്കുവെച്ചത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നാണ് മോദി പറയുന്നത്. ശലഭാസനം ചെയ്യുന്നതിലൂടെ കൈക്കുഴകൾക്കും മസിലുകൾക്കും ബലം ലഭിക്കുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് 'യോഗ ഗുരു' എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…