പ്രമുഖ സിനിമാതാരങ്ങളും ഗെയിമില്‍ പങ്കാളികളായിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ദിയ മിര്‍സ എന്നിവര്‍ ഇതില്‍ ചിലര്‍ മാത്രം. 11 കടുവകളെയാണ് ബിഗ് ബി കണ്ടെത്തിയത്. ദിയ മിര്‍സയാകട്ടെ 16 കടുവകളേയും കണ്ടെത്തി

ലോക്ക്ഡൗണ്‍ ആയതോടെ മിക്കവാറും പേരും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടില്‍ 'ബോറടി'ച്ചിരിപ്പാണ്. ഈ വിരസത മാറ്റാന്‍ പലതരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളും ചലഞ്ചുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്നുപോകുന്നുണ്ട്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്റിറില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണിത്. ചിത്രത്തില്‍ എത്ര കടുവയെ നിങ്ങള്‍ കാണുന്നുണ്ട് എന്നതാണ് ചോദ്യം. 

Scroll to load tweet…

പലരും പല മറുപടികളാണ് പറയുന്നത്. ഇതുതന്നെയാണ് ഗെയിമിന്റെ സ്വഭാവവും. ഒറ്റനോട്ടത്തില്‍ രണ്ട് വലിയ കടുവകളും രണ്ട് കുഞ്ഞന്‍ കടുവകളും കൂടി നാല് കടുവകളെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ അവിടവിടെയായി ഒളിച്ചിരിക്കുന്ന കടുവകളുടെ മുഖങ്ങള്‍ വ്യക്തമാകും. 

Scroll to load tweet…

ഇങ്ങനെ പത്തും പതിനാറും പതിനെട്ടും കടുവകളെ വരെ ഈ ഒരൊറ്റ ചിത്രത്തില്‍ കണ്ടെത്തിയവരുണ്ട്. പ്രമുഖ സിനിമാതാരങ്ങളും ഗെയിമില്‍ പങ്കാളികളായിട്ടുണ്ട്.

Scroll to load tweet…

അമിതാഭ് ബച്ചന്‍, ദിയ മിര്‍സ എന്നിവര്‍ ഇതില്‍ ചിലര്‍ മാത്രം. 11 കടുവകളെയാണ് ബിഗ് ബി കണ്ടെത്തിയത്. ദിയ മിര്‍സയാകട്ടെ 16 കടുവകളേയും കണ്ടെത്തി.

Scroll to load tweet…

Also Read:- ചിത്രത്തില്‍ മരക്കൊമ്പുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താമോ?...