രസകരമായ ധാരാളം കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രാവിലെ ആകുമ്പോഴേക്ക് കിടക്കവിരി മുഴുവനും കഴിച്ചുതീര്‍ക്കുന്നതിനെ പറ്റിയും, ഇഷ്ടപ്പെട്ട കറി കൊണ്ടുവന്ന് നേരിട്ട് ബെഡിഷീറ്റിലേക്ക് ഒഴിച്ച് കഴിക്കുന്നതിനെ പറ്റിയുമെല്ലാം ഭക്ഷണപ്രേമികള്‍ കമന്റ് ഇട്ടിരിക്കുന്നു

ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ ചിത്രങ്ങളും വീഡിയോകളുമാണ് ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും യാഥാര്‍ത്ഥ്യങ്ങളിലധികം നമ്മെ കൗതുകത്താക്കാനും അമ്പരപ്പിക്കാനുമെല്ലാം കഴിവുള്ള കലയുടെ ആവിഷ്‌കാരങ്ങളാണ്. 

അത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ടിവി അവതാരികയും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി ട്വിറ്ററില്‍ പങ്കുവച്ചൊരു ചിത്രത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അമേരിക്കയില്‍ ഏറെ പേരുകേട്ട റിയാലിറ്റി ഷോയാണ് 'ടോപ് ഷെഫ്'. ഇതിന്റെ അവതാരകയായാണ് പദ്മ ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പാചകത്തോടും ഭക്ഷണ സംസ്‌കാരങ്ങളോടുമുള്ള തന്റെ താല്‍പര്യത്തെ കുറിച്ച് മുമ്പ് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുള്ളയാളാണ് പദ്മ ലക്ഷ്മി. ഇന്ത്യന്‍ വിഭവങ്ങളോടും പദ്മയ്ക്കും ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പ്രചാരത്തിലുള്ളൊരു ഭക്ഷണത്തിന്റെ മാതൃകയിലുള്ള കിടക്കവിരിയുടെ ചിത്രമാണ് പദ്മ ട്വിറ്ററില്‍ പങ്കുവച്ചത്. 

മറ്റൊന്നുമല്ല, ഇന്ത്യക്കാര്‍ റെസ്റ്റോറന്റുകളില്‍ കയറിയാല്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യാറുള്ള 'നാന്‍' നാതൃകയിലാണ് ബെഡ് ഷീറ്റും തലയിണക്കവറുകളും. ഇത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോയെന്നതില്‍ വ്യക്തതയില്ല. ഏതായാലും ചിത്രം വ്യാപകമായ ശ്രദ്ധ നേടിയെന്നത് വാസ്തവം. 

നിരവധി പേരാണ് പദ്മ പങ്കുവച്ച രസകരമായ ചിത്രം വീണ്ടും പങ്കുവയ്ക്കുന്നത്. ഇഷ്ടഭക്ഷണങ്ങള്‍ കൊണ്ട് വീടിന്റെ ചുവരോ, കര്‍ട്ടനുകളോ, ഫര്‍ണിച്ചറുകളോ എല്ലാം വിഭാവനം ചെയ്യുന്ന കുട്ടിക്കാലം മിക്കവരുടെയും 'നൊസ്റ്റാള്‍ജിയ' ആണ്. ഇതേ സംഗതി തന്നെയാണ് പദ്മ പങ്കുവച്ച ചിത്രവും ഓര്‍മ്മിപ്പിക്കുന്നത്. 

രസകരമായ ധാരാളം കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രാവിലെ ആകുമ്പോഴേക്ക് കിടക്കവിരി മുഴുവനും കഴിച്ചുതീര്‍ക്കുന്നതിനെ പറ്റിയും, ഇഷ്ടപ്പെട്ട കറി കൊണ്ടുവന്ന് നേരിട്ട് ബെഡിഷീറ്റിലേക്ക് ഒഴിച്ച് കഴിക്കുന്നതിനെ പറ്റിയുമെല്ലാം ഭക്ഷണപ്രേമികള്‍ കമന്റ് ഇട്ടിരിക്കുന്നു. പദ്മ പങ്കുവച്ച ചിത്രം കാണാം...

Scroll to load tweet…

Also Read:- ഫയര്‍ ഗോല്‍ഗപ്പ കഴിക്കുന്ന പെണ്‍കുട്ടി; തീക്കളിയെന്ന് ഭക്ഷണപ്രേമികൾ