വരന്‍റെ ചെരിപ്പ് വധുവിന്‍റെ സഹോദരി ഒളിപ്പിച്ചു വയ്ക്കുകയും പണം നൽകിയാൽ തിരിച്ചു തരാമെന്ന് പറയുകയും ചെയ്യുന്ന ഒരു തമാശക്കളിയാണിത്. ‘മണിഹീസ്റ്റി’ലെ കഥാപാത്രത്തിന്റെ വേഷം കെട്ടി വരനിൽ നിന്ന് പണം വാങ്ങുന്നതിനായി അവളുടെ സഹോദരനെയാണ് വധു ഈ ചടങ്ങിന്‍റെ ഭാഗമാക്കുന്നത്.

വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. വിവാഹാഘോഷങ്ങളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വേറിട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ചടങ്ങിനിടെ വരന്റെ ഷൂസ് കൈക്കലാക്കി 'മണിഹീസ്റ്റ്' വേഷധാരിയാണ് വീഡിയോയിലെ താരം.

പാകിസ്ഥാനി വധുവിന്‍റെ വിവാഹത്തിനാണ് ‘ജൂട്ടാ ചുപായി’ എന്ന ചടങ്ങിന്റെ ഭാഗമായി ഈ ആചാരം നടന്നത്. വരന്‍റെ ചെരിപ്പ് വധുവിന്‍റെ സഹോദരി ഒളിപ്പിച്ചു വയ്ക്കുകയും പണം നൽകിയാൽ തിരിച്ചു തരാമെന്ന് പറയുകയും ചെയ്യുന്ന ഒരു തമാശക്കളിയാണിത്. ‘മണിഹീസ്റ്റി’ലെ കഥാപാത്രത്തിന്റെ വേഷം കെട്ടി വരനിൽ നിന്ന് പണം വാങ്ങുന്നതിനായി അവളുടെ സഹോദരനെയാണ് വധു ഈ ചടങ്ങിന്‍റെ ഭാഗമാക്കുന്നത്.

മണി ഹീസ്റ്റിന്റെ വസ്ത്രവും മുഖംമൂടിയും ധരിച്ച് വിവാഹം നടക്കുന്ന ഹാളിലേക്കു വധുവിന്റെ സഹോദരൻ കയറി വരുന്നതും വരന്‍റെ ഷൂസ് അഴിച്ചു വാങ്ങുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ചടങ്ങില്‍ പങ്കെടുത്ത പലരും അവിടെയെത്തി വധുവിന്റെ സഹോദരനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.

വധു വരദ സിക്കന്തർ തന്നെയാണ് ചടങ്ങിന്‍റെ ഈ രസകരമായ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എന്‍റെ വിവാഹത്തിലെ ഈ ചടങ്ങ് വ്യത്യസ്തമാക്കണമെന്ന് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞാനും സഹോദരിയും ചേർന്ന് ഞങ്ങളുടെ സഹോദരനെ ‘മണി ഹീസ്റ്റി’ലെ വേഷം കെട്ടിച്ചു. ഇതിനായി ആമസോണിൽ നിന്ന് പ്രത്യേക കോസ്റ്റ്യൂമും വാങ്ങിയിരുന്നു. ഞങ്ങളുടെ ഒരു കസിനാണ് ബാക്കി പരിശീലനമെല്ലാം നൽകിയത്. വിവാഹത്തിനെത്തിയവരെല്ലാം ഇത് ആസ്വദിച്ചു'- എന്ന കുറിപ്പോടെയാണ് വധു വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

View post on Instagram

Also Read: വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കാന്‍ ഇതാ അഞ്ച് ടിപ്സ്...