തിരക്കേറിയ ജോലിയും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ സ്വയം പരിചരിക്കാന്‍ പ്രത്യേകിച്ച് തലമുടിയെയും ചര്‍മ്മത്തെയും പരിപാലിക്കാന്‍ പലര്‍ക്കും സമയം കണ്ടെത്താന്‍ പറ്റാറില്ല. അതിനൊക്കെയുള്ള പരിഹാരമാണ് ആയൂര്‍വേദം. പുരാതന ഇന്ത്യൻ ചികിത്സാരീതിയുടെ അടിസ്ഥാനത്തില്‍ ആയൂർവേദം പ്രകൃതിദത്ത ഔഷധസസ്യങ്ങളെ ഉപയോഗിച്ചുകൊണ്ട് രോഗങ്ങളെ ശമിപ്പിക്കും. പാർശ്വഫലങ്ങൾ ഇല്ലാത്തതും സുരക്ഷിതവുമായതാണ് ആയൂർവേദത്തിന്‍റെ പ്രത്യേകത.

ആയൂർവേദം കൊണ്ട് പരിഹരിക്കാവുന്ന തലമുടിയുടെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

താരന്‍: ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികള്‍ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ലക്ഷണങ്ങള്‍. താരനെ അകറ്റാന്‍ ആയൂര്‍വേദ ഔഷധസസ്യങ്ങളായ കയ്യോന്നിയും ബ്രഹ്മിയും സഹായിക്കും.

തലമുടി കൊഴിച്ചില്‍: ഇന്ന് പലരും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. നെല്ലിക്ക, ചീവയ്ക്ക അഥവാ ഷിക്കാക്കായ്, ഉലുവ എന്നിവ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

കഷണ്ടിയും മുടിയിഴകളുടെ കട്ടി കുറയലും:  കഷണ്ടിയും മുടിയിഴകളുടെ കട്ടി കുറയലുമാണ് തലയോട്ടിയെ ബാധിക്കുന്ന മറ്റ് ചില പ്രശ്ണങ്ങള്‍. ആയൂര്‍വേദ ഔഷധസസ്യങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

തലമുടി രണ്ടായി പിളരുന്നതും പരുക്കന്‍ മുടിയും: ഇവ രണ്ടും നിങ്ങളുടെ തലമുടിയുടെ മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ആയൂര്‍വേദ ഔഷധസസ്യങ്ങളും എണ്ണകളും ഇവ പരിഹരിക്കാനും സഹായിക്കും.

 

പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെയും ചേരുവകളുടെയും ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള ആയുർവേദത്തിലെ ചികിത്സ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ‘Marico’യുടെ പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദിക് ഹെയര്‍ ഓയില്‍ ഉപയോഗിക്കുക എന്നത്. 25 ആയൂർവേദ ഔഷധങ്ങളുടെയും വെളിച്ചെണ്ണയുടെയും മിശ്രിതമാണ് ഈ ഓയിൽ. ഇവ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം രണ്ടായി പിരിയൽ, മുടിയിഴകളുടെ കട്ടികുറയൽ, മുടിവളർച്ച കുറയൽ, മുടിപൊട്ടൽ എന്നിവയെ തടയാനും നീളവും ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാനും സഹായിക്കും. നെല്ലിക്ക, മൈലാഞ്ചി, ഉലുവ, ബ്രഹ്മി കയ്യോന്നി, വെളിച്ചെണ്ണ തുടങ്ങിയ  ചേരുവകള്‍ കൊണ്ടാണ് ഈ എണ്ണ തയ്യാറാക്കിയിരിക്കുന്നത്.

 

പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദിക് ഹെയർ ഓയില്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ വിശ്വാസമാർജിക്കുകയും ഉപയോഗിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു. പതിവായി ഇത് ഉപയോഗിച്ചാല്‍ തലമുടിയുടെ എല്ലാ പ്രശ്നങ്ങളും തടയാനാകും. 

Also Read: കരുത്തുറ്റതും നീളവും ആരോഗ്യവുമുള്ള തലമുടിക്കായി പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദ ഹെയർ ഓയിൽ...