25 ആയൂർവേദ ഔഷധങ്ങളുടെയും വെളിച്ചെണ്ണയുടെയും മിശ്രിതമാണ് 'പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദിക് ഓയിൽ'. 

നീളമുള്ളതും ഭംഗിയുള്ളതുമായ തലമുടി ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും കൊതിക്കുന്നതാണ്. ഇന്ന് ഹെയർ സ്റ്റൈൽ ഫാഷൻ വർത്തമാനങ്ങളുടെ ഭാഗമായി മാറുകയും സെലിബ്രിറ്റികൾ തങ്ങളുടെ മുടിപരിചരണ നുറുങ്ങുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. മുടിയുടെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഏറ്റവും നല്ല പ്രതിവിധി ആയുർവേദമാണ്.

ആയൂർവേദത്തിലെ പ്രകൃതിദത്ത ചേരുവകൾ മുടികൊഴിച്ചിൽ, താരൻ, തിളക്കകുറവ്, മുടിയുടെ അറ്റം മുറഞ്ഞുപോകൽ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ്. കരുത്തുറ്റ, ആരോഗ്യമുള്ള മുടിക്കായി ഏതാനും ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്താം.

കയ്യോന്നി

തമിഴിൽ കരിസലങ്കണ്ണി എന്നറിയപ്പെടുന്ന ഈ സസ്യം ഇൗർപ്പമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും പുതിയ രോമകൂപങ്ങളുടെ വളർച്ചയ്ക്കും സഹായിക്കും. മുടിയുടെ എണ്ണം വർധിക്കാൻ ഇത് സഹായകരമാണ്. കയ്യോന്നി ചർമ സംരക്ഷണത്തിനും മികച്ച ഔഷധമാണ്.

ഉലുവ 

ആയൂർവേദത്തിൽ മാത്രമല്ല, അടുക്കളയിൽ വരെ ഉപയോഗിക്കുന്ന സാധാരണ സുഗന്ധവ്യജ്ഞനമാണ് ഉലുവ. 'ഫ്ലിക്' ആസിഡിന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ് ഉലുവ. വിറ്റാമിൻ എ, കെ, സി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് എന്നിവയും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. കഷണ്ടി, താരൻ, മുടിയുടെ കട്ടി കുറയൽ എന്നിവയ്ക്ക് ഉലുവ ഫലപ്രദമാണ്.

നെല്ലിക്ക

തലമുറകളിലൂടെ കൈമാറുന്ന സൗന്ദര്യ സംരക്ഷണത്തിന്‍റെ രഹസ്യമാണ് നെല്ലിക്ക. ഇന്ത്യയിൽ മുടി സംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓയിൽ തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രക്തഛംക്രമണവും മുടിവളർച്ചയും വർധിക്കാൻ സഹായിക്കുന്നു.

ബ്രഹ്മി

മുടി സംരക്ഷണത്തിനായി സർവസാധാരണയായി ഉപയോഗിക്കുന്ന ആയൂർവേദ ഔഷധമാണ് ബ്രഹ്മി. തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കാനും മുടിയുടെ അറ്റം രണ്ടായി പിളര്‍ക്കുന്നത് തടയാനും സഹായിക്കുന്നു. ബ്രഹ്മി ഓയിൽ തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്.

Click and drag to move

ഇത്തരം ഔഷധങ്ങൾ വിപണിയിൽ നിന്ന് വാങ്ങി നല്ല പരിശ്രമവും നടത്തി വീട്ടിൽ ഓയിൽ ഉണ്ടാക്കിയെടുക്കുന്നത് എളുപ്പമല്ല. അതിനുള്ള സമാന്തര മാർഗമാണ് ‘മാരിക്കോ’യുടെ 'പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദിക് ഓയിൽ' പോലുള്ള ഉൽപ്പന്നങ്ങൾ. 25 ആയൂർവേദ ഔഷധങ്ങളുടെയും വെളിച്ചെണ്ണയുടെയും മിശ്രിതമാണ് ഈ ഓയിൽ. ആയൂർവേദ വിധി പ്രകാരം അളവിൽ ചേരുവകൾ ചേർത്താണ് ഓയിൽ തയാറാക്കുന്നത്. ഇതുവഴി ഓയിലിന്‍റെ ഫലസിദ്ധി വർധിക്കുകയും ചെയ്യും. ആയൂർവേദ ചേരുവകൾ ശ്രദ്ധയോടെ തെരഞ്ഞെടുത്താൽ മാത്രമേ മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം രണ്ടായി പിരിയൽ, മുടിയിഴകളുടെ കട്ടികുറയൽ, മുടിവളർച്ച കുറയൽ, മുടിപൊട്ടൽ എന്നിവയെ തടയാനും നീളവും ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടി ഉറപ്പാക്കാനുമാകൂ.

Click and drag to move

പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദിക് ഹെയർ ഓയില്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ വിശ്വാസമാർജിക്കുകയും ഉപയോഗിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു. ആയുർവേദത്തിന്‍റെ ഈ ഗുണങ്ങള്‍ അറിയാന്‍ ഇന്ന് തന്നെ ഇത് പരീക്ഷിക്കൂ.

Also Read: കരുത്തുറ്റതും ആരോഗ്യവുമുള്ള തലമുടിക്കായി പാരച്യൂട്ട് അഡ്വാൻസ്ഡ് ആയൂർവേദ ഹെയർ ഓയിൽ...