Asianet News MalayalamAsianet News Malayalam

ട്രെയിനിനുള്ളില്‍ തൊട്ടില്‍ കെട്ടി യാത്ര; ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനൊരു മറുപടിയോ?

തിരക്ക് മൂലം നില്‍ക്കാൻ പോലുമിടമില്ലാത്ത ബോഗിക്കുള്ളില്‍ രണ്ട് ബര്‍ത്തിലുമായി കെട്ടിയ തുണിത്തൊട്ടിലില്‍ കിടന്ന് യാത്ര ചെയ്യുന്ന യാത്രക്കാരന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

passenger sleeps in a makeshift hammock on crowded train the video going viral hyp
Author
First Published Sep 25, 2023, 2:53 PM IST

ലോക്കല്‍ ട്രെയിനുകളിലെ തിരക്കും, യാത്രക്കാരുടെ അസൗകര്യങ്ങളും എപ്പോഴും ചര്‍ച്ചകളില്‍ മാത്രമൊതുങ്ങുന്നൊരു വിഷയമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനത ഈ രീതിയില്‍ തിക്കിലും തിരക്കിലും സുരക്ഷിതമല്ലാത്ത യാത്ര നടത്തിയാല്‍ മതിയെന്ന ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടാണ് ലോക്കല്‍ ട്രെയിൻ യാത്രാദുരിതം തുടരുന്നതിലൂടെ മനസിലാകുന്നതെന്ന് ആളുകള്‍ നിരന്തരം പരാതി പറയാറുള്ളതാണ്.

ഇപ്പോഴിതാ ഈ ലോക്കല്‍ ട്രെയിൻ യാത്രാദുരിതത്തിന്‍റെ മറ്റൊരു തെളിവ് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തിരക്ക് മൂലം നില്‍ക്കാൻ പോലുമിടമില്ലാത്ത ബോഗിക്കുള്ളില്‍ രണ്ട് ബര്‍ത്തിലുമായി കെട്ടിയ തുണിത്തൊട്ടിലില്‍ കിടന്ന് യാത്ര ചെയ്യുന്ന യാത്രക്കാരന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ഏതാണ്ട് ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഒറ്റക്കാഴ്ചയില്‍ ഇതൊരു തമാശ വീഡിയോ ആണെന്ന് തോന്നാം. പക്ഷേ ഒന്നുകൂടി ചിന്തിക്കുമ്പോഴേ ഇതിലുള്‍പ്പെട്ടിരിക്കുന്ന ആഴത്തിലുള്ള പ്രശ്നം മനസിലാകൂ എന്നും, ലോക്കല്‍ ട്രെയിനുകളിലെ യാത്രാദുരിതങ്ങള്‍ക്ക് ഇങ്ങനെയൊക്കെയല്ലാതെ പിന്നെയെങ്ങനെയാണ് മറുപടി നല്‍കുകയെന്നുമെല്ലാം പലരും കമന്‍റ് ചെയ്തിരിക്കുന്നു. 

അതേസമയം തുണി കൊണ്ട് തൊട്ടില്‍ കെട്ടി, താഴെ മറ്റ് യാത്രക്കാര്‍ കിടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ കിടന്ന് യാത്ര ചെയ്യാൻ യുവാവ് കാണിച്ച ധൈര്യത്തെ കയ്യടിച്ച് അംഗീകരിക്കുന്നവരും വിമര്‍ശിക്കുന്നവരുമാണ് മറുവിഭാഗത്തിലുള്ളത്. ബോഗിക്കകത്ത് നില്‍ക്കുവാൻ പോലുമിടമില്ല എന്നത് വീഡിയോയില്‍ തന്നെ വ്യക്തമാണ്.

എന്തായാലും നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെയാണ് തിരക്കെങ്കില്‍ ആരും ടിക്കറ്റ് പോലും എടുക്കില്ല- കാരണം ടിക്കറ്റ് ചെക്ക് ചെയ്യാൻ ഉദ്യോഗസ്ഥന് അങ്ങോട്ട് വരാനുള്ള ഇടം പോലുമില്ലല്ലോ എന്നുമെല്ലാം വീഡിയോയ്ക്ക് താഴെ പലരും കമന്‍റിലൂടെ കുറിച്ചിരിക്കുന്നു. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'റോഡില്‍ ഡയമണ്ട് പാക്കറ്റ് വീണുപോയി'; പിന്നീട് നടന്നത്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios