മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ആദിൽ ഇബ്രാഹിമിന്‍റെ വിവാഹസത്ക്കാരത്തിൽ തിളങ്ങിയത് 'പേളിഷ്' എന്ന പേളിയും ശ്രീനിഷുമായിരുന്നു. ടെലിവിഷന്‍ ലോകത്തെ സെലിബ്രിറ്റി കപ്പിളാണ് ഇപ്പോള്‍ ശ്രീനിഷ് അരവിന്ദും പേളി മാണിയും.

 

 

ആദിലിന്‍റെ വിവാഹസത്ക്കാരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം എല്ലാവരുടെയും ശ്രദ്ധ പോയത് പേളിയുടെ സാരിയിലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Us ❤️ . . Saree.. @labelmdesigners

A post shared by Pearle Maaney (@pearlemaany) on Dec 21, 2019 at 10:01am PST

 

ഇളം മഞ്ഞ നിറത്തിലുളള സാരിയാണ് പേളി അന്നേ ദിവസം ധരിച്ചത്. പല നിറത്തിലുളള പൂക്കള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത സാരിയില്‍ അതിമനോഹരിയായിരുന്നു പേളി. ലേബല്‍ എം  ഡിസൈനേഴ്സാണ് ഈ സാരിക്ക് പിന്നില്‍. പേളിയുടെ വിവാഹ വസ്ത്രങ്ങള്‍ ചെയ്തതും ഇവര്‍ തന്നെയായിരുന്നു. 

 

സാരിയോടൊപ്പം ഹെവി കമ്മലും മിനിമല്‍ മേക്കപ്പുമായി പേളി അതീവസുന്ദരിയായിരു എന്നാണ് ആരാധകരുടെയും അഭിപ്രായം. 


 

 
 
 
 
 
 
 
 
 
 
 
 
 

A happy wife is a happy life🥰😊😊😍@pearlemaany Pic by : @picturesqads_photography Suit by : @men_in_q_wedding

A post shared by Srinish Aravind (@srinish_aravind) on Dec 23, 2019 at 7:03am PST