Asianet News MalayalamAsianet News Malayalam

'ഇതെന്ത് ശല്യം'; ഉടമസ്ഥനോടുള്ള പൂച്ചയുടെ രസകരമായ പ്രതികരണം- വീഡിയോ...

സെക്കൻഡുകള്‍ മാത്രമേ ഈ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. എന്നാല്‍ വളര്‍ത്തുപൂച്ചകളുള്ള മിക്കവര്‍ക്കും ഇത് പെട്ടെന്ന് മനസിലാകു മെന്നതിനാലാണ് വീഡിയോ ഇത്രയധികം ശ്രദ്ധ നേടിയിരിക്കുന്നത്. 

pet cats hilarious response to owner going viral hyp
Author
First Published Oct 17, 2023, 2:33 PM IST

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നമ്മെ തേടിയെത്തുന്നുണ്ട്. ഇവയില്‍ പല വീഡിയോകളും പക്ഷേ കാഴ്ചക്കാരെ കിട്ടുന്നതിനായി ബോധപൂര്‍വം തന്നെ തീരുമാനിച്ച് ചെയ്യു ന്ന ഉള്ളടക്കങ്ങളടങ്ങിയ വീഡിയോകളായിരിക്കും.

എന്തായാലും കാഴ്ചയ്ക്ക് അല്‍പം കൗതുകമോ ആകാംക്ഷയോ നമ്മളില്‍ ജനിപ്പിക്കുന്ന വീഡിയോകളാണ് എപ്പോഴും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ എല്ലാം ചെയ്യാറ്. 

വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ ഇതുപോലെ ധാരാളം പേരെ ആകര്‍ഷിക്കാറുണ്ട്. മിക്കവാറും വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധവും അതിലെ സ്നേഹവും ആശ്രയത്വവും കരുതലുമെല്ലാം കാണുന്നവരെ പെട്ടെന്ന് തന്നെ കീഴടക്കാറുണ്ട്. അതുപോലെ തന്നെ വളര്‍ത്തുമൃഗങ്ങളുടെ കളിചിരികളും കസൃതികളും നിറഞ്ഞ പെരുമാറ്റവും അവയുടെ ബുദ്ധിപരമായ പ്രവരര്‍ത്തികളുമെല്ലാം ഏറെ പേരെ ആകര്‍ഷിക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു വളര്‍ത്തുപൂച്ചയുടെ വീഡിയോ. സെക്കൻഡുകള്‍ മാത്രമേ ഈ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. എന്നാല്‍ വളര്‍ത്തുപൂച്ചകളുള്ള മിക്കവര്‍ക്കും ഇത് പെട്ടെന്ന് മനസിലാകു മെന്നതിനാലാണ് വീഡിയോ ഇത്രയധികം ശ്രദ്ധ നേടിയിരിക്കുന്നത്. 

തന്‍റെ ഉറക്കം കെടുത്തിയ ഉടമസ്ഥനോടുള്ള വളര്‍ത്തുപൂച്ചയുടെ രസകരമായ പ്രതികരണമാണ് വീഡിയോയില്‍ കാണുന്നത്.  വെളിച്ചം കെടുത്തി, ഇരുട്ടുള്ളൊരു മുറിയില്‍ നല്ല സുഖകരമായ ഉറക്കത്തിലായിരുന്നു പൂച്ച. ഇതിനിടെ മുറിയിലെത്തിയ ഉടമസ്ഥൻ ലൈറ്റ് ഓണ്‍ ചെയ്തതോടെ പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിച്ച് എഴുന്നേറ്റിരുന്ന് രൂക്ഷമായി നോക്കുകയാണ് പൂച്ച.

പൊതുവെ അല്‍പം അഹങ്കാരികളായിരിക്കും വളര്‍ത്തുപൂച്ചകളെന്നാണ് വയ്പ്. കൂടാതെ, ഉറക്കം തടസപ്പെടുത്തിയാല്‍ അവയ്ക്ക് കഠിനമായി ദേഷ്യം വരുന്നതും സ്വാഭാവികമാണത്രേ. ഇതെല്ലാം ശരിവയ്ക്കും വിധത്തിലുള്ള പ്രതികരണമാണ് പൂച്ചയുടേതായി വീഡിയോയില്‍ കാണുന്നത്. രസകരമായ കുഞ്ഞ് വീഡിയോ ഇങ്ങനെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഒരാഴ്ച കൊണ്ട് ചിലവിട്ടത് 17 കോടി; 'സമ്പന്നന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെയാണ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios