വളര്‍ത്തുമൃഗങ്ങളില്‍ തന്നെ മനുഷ്യരോട് ഏറ്റവുമടുപ്പം പാലിക്കാറുള്ളത് നായ്ക്കളാണ്. നമുക്ക് വെറുതെ സമയം ചെലവിടാനുള്ളൊരു കൂട്ട് ആയിട്ട് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും നമുക്ക് സഹായമാകാനും, സുരക്ഷയാകാനും, സാന്ത്വനമാകാനുമെല്ലാം കഴിവുള്ള മൃഗങ്ങളാണ് നായ്ക്കള്‍.

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ ഒരംഗത്തെ പോലെ കരുതുന്നവര്‍ ഏറെയാണ്. അവരുടെ സന്തോഷത്തിലും ദുഖത്തിലും അസുഖങ്ങളിലുമെല്ലാം അവര്‍ക്കൊപ്പം നിന്ന്, ഏറെ കരുതലോടെ അവയെ പരിപാലിക്കുന്നവരും ഒരുപാടുണ്ട്. 

വളര്‍ത്തുമൃഗങ്ങളില്‍ തന്നെ മനുഷ്യരോട് ഏറ്റവുമടുപ്പം പാലിക്കാറുള്ളത് നായ്ക്കളാണ്. നമുക്ക് വെറുതെ സമയം ചെലവിടാനുള്ളൊരു കൂട്ട് ആയിട്ട് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും നമുക്ക് സഹായമാകാനും, സുരക്ഷയാകാനും, സാന്ത്വനമാകാനുമെല്ലാം കഴിവുള്ള മൃഗങ്ങളാണ് നായ്ക്കള്‍. മനുഷ്യരുടെ മാറിമറിയുന്ന വികാരങ്ങളെ എളുപ്പത്തില്‍ മനസിലാക്കിയെടുക്കുന്നതിനും നായ്ക്കള്‍ക്ക് പ്രത്യേക കഴിവാണ്. 

വളര്‍ത്തുനായ്ക്കളെ അത്രമാത്രം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നായ്ക്കളുമായി അടുത്തിടപഴകി ജീവിക്കുന്നവര്‍ക്ക് അറിയാം, പലപ്പോഴും നായ്ക്കള്‍ നമ്മളെന്ത് ചെയ്യുന്നു എന്നത് നോക്കി അനുകരിക്കാൻ ശ്രമിക്കും. വിശേഷിച്ച് കായികമായ പ്രവര്‍ത്തികള്‍.

ഈ വീഡിയോയിലും സമാനമായൊരു സംഗതി തന്നെയാണ് കാണാനാവുക. ഉടമസ്ഥൻ ഒരു പഞ്ചിംഗ് ബാഗില്‍ ഇടിച്ച് പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ അടുത്ത് തന്നെയുണ്ടായിരുന്ന വളര്‍ത്തുനായ ആകട്ടെ, ഇതെല്ലാം കണ്ട് മനസിലാക്കിയ ശേഷം അനുകരിക്കാൻ മുന്നോട്ട് വരികയാണ്.

നായയുടെ ഉയരത്തിന് അനുസരിച്ചല്ല, സ്വാഭാവികമായും പഞ്ചിംഗ് ബാഗുള്ളത്. എങ്കിലും അത് ചാടി പ‍ഞ്ചിംഗ് ബാഗില്‍ കിക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ ആദ്യശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഇതിനിടെ സമാധാനത്തില്‍ ഇതൊന്നുകൂടി ചെയ്യാൻ ഉടമസ്ഥൻ ഇതിനെ കാണിച്ചുകൊടുക്കുന്നു.

തുടര്‍ന്ന് നായ കൃത്യമായി പഞ്ചിംഗ് ബാഗില്‍ തന്നെ ഇടിക്കുന്നു. ഒരു തവണ വിജയിച്ചപ്പോള്‍ പിന്നെ പലവട്ടം ഇതുതന്നെ ആവര്‍ത്തിക്കുന്നു. കാണുമ്പോള്‍ നമ്മെ ഒരുപാട് രസിപ്പിക്കുന്നൊരു രംഗം തന്നെയാണിത്. ഇതിനിടെ ഈ നായയുടെ വാശിയും ലക്ഷ്യബോധവുമെല്ലാം കയ്യടി അര്‍ഹിക്കുന്നുവെന്നും ഉടമസ്ഥന് ഒരുപാട് ഉപകാരങ്ങള്‍ ഇതിനെ കൊണ്ട് ഉണ്ടാകാമെന്നും വീഡിയോ കണ്ടവരില്‍ പലരും കുറിക്കുന്നു. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Also Read:- സുഹൃത്തിന്‍റെ ഫോണ്‍ മുങ്ങിയെടുക്കാൻ മരം കോച്ചും മഞ്ഞിലും വെള്ളത്തില്‍ ചാടി യുവാവ്; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live