ഒരു കുരുന്ന് വീടിന്‍റെ പടികള്‍ കയറാതിരിക്കാന്‍ സംരക്ഷകനായി ഒപ്പം നില്‍ക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ ആണിത്. 

മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. നായയും കുട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഒരു കുരുന്ന് വീടിന്‍റെ പടികള്‍ കയറാതിരിക്കാന്‍ സംരക്ഷകനായി ഒപ്പം നില്‍ക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ ആണിത്. പടികള്‍ കയറാന്‍ ശ്രമിക്കുന്ന കുഞ്ഞിനെ തടയുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. 

പടിയില്‍ തടസമായി ഇരുന്നുകൊണ്ടാണ് നായ കുരുന്നിനെ സംരക്ഷിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Scroll to load tweet…

Also Read: കാഴ്ചയില്ലാത്ത നായ്ക്കുട്ടിയെ സഹായിക്കുന്ന മറ്റൊരു നായ; മനോഹരം ഈ കാഴ്ച!.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona