ഇപ്പോഴും 90ഓളം മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതെ മോര്‍ച്ചറികളില്‍ കിടക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ അവരെ തേടിക്കൊണ്ട് ദുരന്തഭൂമിയിലും ആശുപത്രികളിലും അലഞ്ഞുനടക്കുന്ന കാഴ്ചയും നെഞ്ച് തകര്‍ക്കുന്നതാണ്.
രാജ്യം നടുങ്ങിയ ദുരന്തത്തിനാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാം സാക്ഷിയായത്. ഒഡീഷയിലെ ബാലസോറില്‍ വച്ച് നടന്ന ട്രെയിൻ അപകടത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കാല്‍ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. ഇതുവരെ 280ലധികം മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
ഇപ്പോഴും 90ഓളം മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതെ മോര്‍ച്ചറികളില്‍ കിടക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ അവരെ തേടിക്കൊണ്ട് ദുരന്തഭൂമിയിലും ആശുപത്രികളിലും അലഞ്ഞുനടക്കുന്ന കാഴ്ചയും നെഞ്ച് തകര്‍ക്കുന്നതാണ്.
ഇപ്പോഴിതാ ദുരന്തം നടന്ന സ്ഥലത്ത് നിന്നും പുറത്തുവന്നിരിക്കുന്ന ഏതാനും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകുന്നത്. റെയില്‍ പാളത്തില്‍ ചിതറിക്കിടക്കുന്ന വസ്ത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരോ കണ്ടെത്തിയ ഡയറിയും അതിനകത്തുള്ള ചെറിയ കുറിപ്പുകളും ചിത്രങ്ങളുമാണിത്.
ഡയറിയില്‍ നിറയെ പ്രേമലേഖനങ്ങളാണത്രേ. അതുപോലെ കവിതകളും ചിത്രങ്ങളും. ഇന്ന് ഇത്തരത്തിലുള്ള പ്രണയം കാണാൻ പ്രയാസമാണെന്നും ആരാണെങ്കിലും ഈ പ്രണയത്തിന്‍റെ അവകാശികള്‍ സുരക്ഷിതരായിരുന്നാല്‍ മതിയെന്നുമാണ് ഇവ കണ്ടവരെല്ലാം കമന്‍റായി കുറിച്ചിരിക്കുന്നത്.
'ഐ ലവ് യൂ' എന്ന് തന്നെ പല തവണ എഴുതിയിരിക്കുന്നത് ഫോട്ടോയില്‍ കാണാം. ഇതിന് പുറമെ പ്രണയം പ്രതിഫലിപ്പിക്കാനൊരു മനോഹരമായ റോസാപ്പൂവിന്‍റെ ചിത്രവും ഈ ഫോട്ടോയില്‍ കാണാം. വളരെയധികം വേദനിപ്പിക്കുന്ന കാഴ്ച എന്ന് തന്നെയാണ് ഏവരും ഇതെക്കുറിച്ച് പറയുന്നത്.
ദുരന്തഭൂമി നേരിട്ട് കണ്ടവരാകട്ടെ, ഇതിലും വൈകാരികമായ അനുഭവങ്ങളാണ് മാധ്യമങ്ങളോടും മറ്റും പങ്കുവയ്ക്കുന്നത്. ശരീരഭാഗങ്ങള്‍ വേറിട്ട് കിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയിലൂടെ ജീവനും മുറുകെപ്പിടിച്ച് ഓടി രക്ഷപ്പെട്ട അനുഭവമെല്ലാം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത് ഏറെ ഞെട്ടലോടെയും അതിലേറെ വേദനയോടെയുമാണ് നാം കേട്ടത്.
അപകടത്തില്‍ പരുക്കേറ്റ ആയിരത്തിലധികം പേരില്‍ അമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ വിശദാശങ്ങള്‍ ഇതിനോടകം ഒഡീഷ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

