മഞ്ഞുവീഴ്ചയിലൂടെ സഞ്ചരിക്കുന്ന പെൻഗ്വിനുകൾ...മനോഹരമായ ഒരു കാഴ്ചയാണ്. കാണാന്‍ അത്രയധികം ഭംഗിയുള്ള പെൻഗ്വിനുകളുടെ വീഡിയോകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്ന ഒരു വീഡിയോ ആണിത്. 

റോക്ക്ഹോപ്പർ ഇനത്തിൽപ്പെട്ട പിയർ എന്ന പെൻഗ്വിന്‍ ആണ് വീഡിയോയിലെ താരം. പെർത് മൃഗശാലയുടെ ഫേസ്ബുക്ക് പേജിലാണ് പിയറിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിയറിന്റെ പരിപാലകൻ ഐ പാഡിൽ 'പിംഗു' എന്ന കാർട്ടൂൺ വച്ചുകൊടുത്തപ്പോഴുള്ള പിയറിന്റെ മുഖഭാവമാണ് ഈ വീഡിയോ  ഇത്രയധികം വൈറലാകാന്‍ കാരണം. 

 

അതുവരെ ഓടിക്കളിച്ച് നടന്ന പിയര്‍ ഇത് എന്താ സംഭവം എന്ന മട്ടില്‍ വളരെ കൗതുകത്തോടെ  ഐപാഡില്‍ കാര്‍ട്ടൂണ്‍ കാണുകയാണ്. പിംഗുവിന്‍റെ വലിയ ഫാനാണ് പിയർ എന്ന അടിക്കുറിപ്പോടെയാണ് മൃഗശാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലാവുകയും ചെയ്തു. 

Also Read: കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ച; വൈറലായി വീഡിയോ...