മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക്  'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. 'പ്രാണ' എന്ന സ്വന്തം ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്. 

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ഗോവയിൽ അവധിക്കാലം ആഘോഷിച്ചതിന്‍റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ പൂർണ്ണിമ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശക്തമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സൂചിപ്പിക്കുന്ന വസ്ത്രമാണ് പൂര്‍‌ണ്ണിമ ധരിച്ചിരിക്കുന്നത്. 

വൈറ്റ് ഷോട്ട്സും ക്രോഷെറ്റ് ടോപ്പും ഒപ്പം ഫ്‌ളോറല്‍ ഔട്ടറുമാണ് താരത്തിന്‍റെ വേഷം.'പെണ്‍കുട്ടീ, നീ നിന്റെ ജീവിതം ജീവിക്കൂ' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. നേരത്തെ തന്നെ, വസ്ത്രധാരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ നടിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 

 

ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് പൂര്‍ണ്ണിമയുടെ പുത്തന്‍ പോസ്റ്റിനെ ആരാധകർ കാണുന്നത്. നിരവധി പേരാണ് തങ്ങളുടെ സ്നേഹം അറിയിച്ച് കമന്‍റ് ബോക്സുകളിലെത്തുന്നത്. എന്തായാലും ജീവിതം ആഘോഷിക്കൂ എന്നാണ് താരം ആരാധകരോട് പറയുന്നത്.

 

Also Read: ഇപ്പോഴും ട്രെന്‍ഡിങ്ങായി 'പൊല്‍ക്ക ഡോട്സ്'; കിടിലന്‍ ലുക്കില്‍ ഭൂമി പട്‌നേക്കര്‍...