മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ  ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക്  'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ ഹെഡ്സകാർഫ് ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് പൂര്‍ണ്ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവച്ചിരിക്കുന്നത്. മൾട്ടി കളറുള്ള ഹെയർസ്കാർഫ് ചുറ്റി, പൈനാപ്പിൾ ഹെയർസ്റ്റൈലിലാണ് പൂര്‍ണ്ണിമയുടെ പുത്തന്‍ ചിത്രങ്ങള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

Happy Sunday ✨ @alankrit.in @hm @bangkok_fashion_boutique #headscarves #curlyhairaccessories #pineapplehairstyle

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on Jul 25, 2020 at 11:19pm PDT

 

'ഐ ലൗവ് ഹെഡ്സ്കാർഫ്സ്' എന്നാണ് ചിത്രങ്ങൾക്കൊപ്പം പൂര്‍ണ്ണിമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.  ചുരുണ്ട മുടിയുള്ളവര്‍ക്ക് ചേരുന്നതാണ് ഇത്തരം ഹെഡ്സ്കാർഫുകള്‍. പൈനാപ്പിൾ ഹെയർസ്റ്റൈലും ഇവര്‍ക്ക് ട്രെന്‍ഡി ലുക്ക് നല്‍കും.  വെള്ള ടോപ്പും ഗ്രേ സ്കേർട്ടുമാണ് പൂർണ്ണിമയുടെ വേഷം. 

ഇടയ്ക്കിടെ 'അണ്‍യൂഷ്വല്‍' ആയ കോമ്പിനേഷനുകളുമായി പൂര്‍ണ്ണിമ എത്താറുണ്ട്. അത്തരത്തില്‍ താരം അടുത്തിടെ പങ്കുവച്ച ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സാരിയോടൊപ്പം ഡെനിം ഷര്‍ട്ട് ധരിച്ച താരത്തിന്റെ ആ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും പലരും അത് അനുഗരിച്ച് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

 

'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും പൂര്‍ണ്ണിമ പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.   മലയാളത്തിലെ നിരവധി താരങ്ങള്‍ പൂര്‍ണ്ണിമ ഒരുക്കിയ വസ്ത്രങ്ങളണിഞ്ഞ് കയ്യടി നേടിയിട്ടുണ്ട്.  

Also Read: 'എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട നിമിഷം'; ചിത്രം പങ്കുവച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്...