Asianet News MalayalamAsianet News Malayalam

മുഖത്തെ പാടുകള്‍ മാറ്റും; ഉരുളക്കിഴങ്ങ് കൊണ്ട് സൗന്ദര്യം സംരക്ഷിക്കാനുളള 5 വഴികള്‍...

ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.

Potato Recipes That  help you to get good skin
Author
Thiruvananthapuram, First Published May 16, 2019, 7:35 PM IST

ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി,  പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.  പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ ഉരുളക്കിഴങ്ങിനാകും. ഉരുളക്കിഴങ്ങിന്‍റെ അത്തരത്തിലുളള ഗുണങ്ങള്‍ നോക്കാം. 

ഒന്ന്...

മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് സഹായിക്കും.  ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു  മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങ് ഇടിച്ച് നീരാക്കി അത് ഗ്രീന്‍ ടീയുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും. 

രണ്ട്...

ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങ് മിക്സിയില്‍ ഇട്ട് അടിച്ച് നീര് എടുത്ത് മുഖത്ത് പുരട്ടാം.  ഇത് മുഖത്തെ വ്യത്തിയാക്കാനും സഹായിക്കും. 

Potato Recipes That  help you to get good skin

മൂന്ന്...

ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാരമായി ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്.  തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. 

നാല്...

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. ഇത് മാറ്റാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുന്നത് നല്ലതാണ്. 

അഞ്ച്...

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടി  വളരാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് തലയില്‍ പുരട്ടിയാല്‍ മതിയാകും.  

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios